ശ്രീലകം വിജയവർമ്മ=* അറിയില്ലയാർക്കുമിന്നറിവായിപ്പറയുവാൻ,ദുരവസ്ഥയെന്നങ്ങൊഴിഞ്ഞുപോകും ?!നിറയുന്നു ദുഃഖമിന്നെല്ലാത്തലങ്ങളും,മറുവാക്കിലാശ്വാസമില്ലതെല്ലും..! എവിടുന്നോവന്നൊരീ മാരകരോഗത്തി-ന്നടിമയായെത്രയോ ജീവിതങ്ങൾ !ഇവിടെങ്ങുമഴലിൻ്റെ വിതപാകി ഭീകരം,വിരഹത്തിലാഴ്ത്തിത്തളർത്തിടുന്നൂ.. പറയാനുമെഴുതാനും വാക്കുകൾ തേടുമ്പോൾ,വിറയാർന്നിടുന്നുള്ളം നൊമ്പരത്താൽ..നീറുന്ന ചിന്തയിലറിയാത്ത ഭാഷയിൽ,കൂറുന്നു തൂലികത്തുമ്പു പോലും ! കണ്ടുചിരിച്ചു നടന്നവരാരെല്ലാംകാണാമറയത്തു പോയ്മറഞ്ഞൂ ?!കാണാമെന്നോതിത്തൻ കൈവീശിയെങ്കിലും,കാലത്തിൻ യവനികയ്ക്കുള്ളിലായീ !! ചെറുതല്ല, ചൊല്ലുവാനാവാതെയീലോകം,കുറുകുന്നു യാതനയ്ക്കൊപ്പമായീ..ചിരകാലമോഹങ്ങളെല്ലാം…