അനിതാ ചന്ദ്രൻ*

‘ജോലി’ തട്ടിപ്പുകളും , ‘വിസാ’ തട്ടിപ്പുകളും ഒക്കെ കണ്ടും,കേട്ടും,കൊണ്ടും നല്ല പരിചയമുള്ളവരാണ് മലയാളികൾ .നാട്ടിൽ നിന്ന് ഒരുപാടാളുകൾ UK യിൽ വന്ന് ഇവിടെ citizenship ഒക്കെ കിട്ടി settle ആയിട്ടുണ്ട് .അതുകൊണ്ടു തന്നെ UK യിൽ ഒരു ജോലി സാധ്യത എന്ന് കേൾക്കുമ്പോൾ എത്ര രൂപ ചിലവായാലും ഒന്ന് ശ്രമിക്കാമെന്നു ആളുകൾ വിചാരിക്കും.UK യിലേക്ക് student visa -യിലാണ് കൂടുതൽ ആളുകൾ വരുന്നതെന്ന് തോന്നുന്നു .visiting visa ഒപ്പിച്ചു കൊടുക്കുന്ന ഏജന്റുമാരും ഉണ്ടെന്നു കേൾക്കുന്നു.

നേരിട്ടറിയാവുന്ന രണ്ടു സംഭവങ്ങൾ പറയാം.ഇതേപോലെ 6months വിസയും സംഘടിപ്പിച്ചു UK-യിൽ വന്ന ഒരു young couple ,വിസയുടെ കാലാവധി ആയ ആറ് മാസം കഴിഞ്ഞിട്ടും നാട്ടിൽ തിരിച്ചു പോയില്ല .അവർ തിരിച്ചു പോവാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല.നാട്ടിൽ നിന്നും നല്ലൊരു തുക കടം മേടിച്ചാണ് UK ക്കുള്ള വരവ് ശരിയാക്കിയത്. ഇവിടെ വന്നു ഏജൻറ് പറഞ്ഞിരുന്ന പോലെ വിസാ extend ചെയ്തു കിട്ടിയില്ല .

നാട്ടിലെ കടം വീട്ടാതെ തിരിച്ചു ചെല്ലാൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു.അങ്ങിനെ ഒളിവിൽ താമസിക്കുന്ന പോലെ അവർ ലണ്ടനിൽ കുറച്ചു കാലം cash in hand ( നിയമപരമല്ലാതെ ജോലി ചെയ്തു കിട്ടുന്ന കൈക്കാശ് ) പണികൾ ചെയ്തു ജീവിച്ചു .പക്ഷെ ഇടക്ക് ഇവരിലൊരാൾക്കു അസുഖം വന്നു എന്നാൽ illegal immigrants എന്ന നിലയിൽ ഹോസ്പിറ്റലിൽ പോവാൻ പറ്റാത്ത അവസ്ഥയും . അസുഖം വല്ലാതെ കൂടിയപ്പോൾ വേറൊരാളുടെ പേരും അഡ്രസ്സും ഉപയോഗിച്ച് അവർക്കു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടി വന്നു .

അതൊരു വല്ലാത്ത ഗതികേട് ആണെന്ന് ഞാനിപ്പോ പറയേണ്ട കാര്യമില്ലല്ലോ.(അവരുടെ ഭാവി എന്തായി എന്നറിയില്ല ).പിന്നൊരിക്കൽ നാട്ടിൽ നിന്നൊരാൾ UK -ക്കു വരാൻ എല്ലാം ഓക്കേ ആയി എന്ന് പറഞ്ഞു കുറച്ചു വിവരങ്ങൾ തന്നു .പുള്ളിക്ക് കിട്ടിയ ജോലി പത്തും ,പന്ത്രണ്ടും വിദ്യാഭ്യാസ യോഗ്യത വേണ്ടുന്ന ,ഏതൊരാൾക്കും ചെയ്യാവുന്ന ജോലി ആണ് .എവിടെയോ ഓൺലൈൻ വഴി കിട്ടിയ ഓഫർ ആണ് . Interview തുടങ്ങി എല്ലാ communications-ഉം ഓൺലൈൻ വഴി ആണ് നടന്നിരുന്നത്.Employer -ടെ details ഉൾപ്പെടെ എല്ലാം കൃത്യമായി ഉണ്ട്.

പക്ഷെ അങ്ങിനെയൊരു ജോലിക്കു UK -യിൽ വെളിയിൽ നിന്നും വിസാ കൊടുത്തു ആളെ കൊണ്ട് വരില്ല എന്ന് ഇവിടെയുള്ളവർക്ക് മനസ്സിലാകും.പക്ഷേ നാട്ടിൽ UK സ്വപ്നങ്ങളും കണ്ടിരിക്കുന്ന ഒരാളോട് നമ്മൾ അത് പറഞ്ഞു മനസ്സിലാക്കാൻ നോക്കിയാൽ അവർ ഉൾക്കൊള്ളണം എന്നില്ല .വേറൊരാൾ രക്ഷപ്പെടുന്നതിൽ നമുക്കുള്ള അസൂയ,അരുതായ്ക ഒക്കെയായി അതവർ വായിച്ചെടുത്തേക്കാം.’എനിക്ക് കൃത്യമായി അറിയില്ല’ എന്ന് പറഞ്ഞാ കേസൊഴിഞ്ഞു.എന്തായാലും ആ വ്യക്തിക്ക് സ്വയം അവിശ്വനീയത തോന്നി UK programme ഡ്രോപ്പ് ചെയ്തു.ഇച്ചിരി കാശു പോയി എന്നതൊഴിച്ചാൽ അധിക നഷ്ടങ്ങൾ ,ബുദ്ധിമുട്ട് ഒന്നും സംഭവിച്ചില്ല ആ വ്യക്തിക്ക്.

ഇത്രയും ഞാൻ പറഞ്ഞതെന്തിനാണെന്ന് ചോദിച്ചാൽ ,ഈയിടെ UK -യിൽ തൊഴിലവസരങ്ങൾ എന്ന്‌ പറഞ്ഞു ചില ആളുകൾ youtube video -യും മറ്റു പരസ്യങ്ങളും ചെയ്തിരിക്കുന്നത്‌ കണ്ടു. പത്തും പന്ത്രണ്ടും കഴിഞ്ഞവർക്ക് ഇവിടെ നേവിയിൽ ജോലി കിട്ടും,UK യിൽ ആർക്കും തൊഴിലവസരം എന്നൊക്കെ പറഞ്ഞാണ് പരസ്യം.അവരുടെ youtube ചാനലുകൾക്കു ഇച്ചിരി reach ഉണ്ടാക്കുക എന്ന രീതിയിലായിരിക്കും ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത് .പക്ഷേ ഇവർ ഈ രീതി കൊണ്ട് ആളുകൾക്ക് ഉപദ്രവം ചെയ്യുന്നുണ്ട് .ഒന്നാമതായി നാട്ടിലെ മനുഷ്യർക്കു വെറുതെ പ്രതീക്ഷ കൊടുക്കുകയാണ്,രണ്ടാമതായി UK -യിൽ ജീവിക്കുന്ന മലയാളികൾക്ക് പേരുദോഷം ഉണ്ടാക്കുന്നു .

കാരണം, ഇത്രയൊക്കെ അവസരങ്ങൾ ഉണ്ടായിട്ടും UK യിലുള്ള ആളുകൾ നാട്ടിലുള്ള കുടുംബക്കാരെ ഇവിടേക്ക് കൊണ്ട് വരുന്നില്ല എന്ന തോന്നൽ ഈ വീഡിയോസ്-ഉം പരസ്യങ്ങളും കാണുന്നവർക്കുണ്ടായേക്കാം.(ഇക്കാര്യത്തിൽ ബുദ്ധിമുട്ടുന്ന UK മലയാളികളെ അറിയാം)ഇങ്ങിനെയുള്ള വീഡിയോസ് ഒക്കെ cheating ആണ് .ഇതൊക്കെ ചെയ്യുന്ന ആളുകൾ രണ്ടാമതൊന്നു ചിന്തിച്ചാൽ നന്നായിരുന്നു .UK -യിൽ വന്നു SETTLE ആയി തരക്കേടില്ലാതെ ജീവിക്കുന്ന ആളുകൾ പണത്തിനും പ്രശസ്തിക്കും (യൂട്യൂബ് ഇത് രണ്ടും ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ) വേണ്ടി നാട്ടിലുള്ളവരുടെ വിദേശ മോഹങ്ങൾക്ക് വിലയിടുന്നത് ശരിയല്ല,അതും ഈ covid cirsis -നിടക്ക്.

(ആരെയെങ്കിലുമൊക്കെ പറ്റിച്ചു പൈസ ഉണ്ടാക്കാനുള്ള പദ്ധതി കൂടി ഇതിന്റെ കൂടെയുണ്ടോ എന്നെനിക്കറിയില്ല )ഇനി ഇതൊക്കെ കണ്ടു ഇതിന്റെ പുറകെ പോവുന്ന നാട്ടിലെ ആളുകളോട് രണ്ടാമതൊന്നു ആലോചിക്കണം എന്നേ പറയാനുള്ളൂ .ഈ pandemic കാലത്തു ഏതു നാടും പോലെ UK -യും കഷ്ടപ്പാടിലാണ്. ഒരുപാടാളുകളുടെ ജോലി പോയി,ആരും ഏതു ജോലിയും ചെയ്യുന്ന നാടാണെങ്കിൽ കൂടിയും ഇവിടെ പണിയില്ലാതെ ബുദ്ധിമുട്ടുന്ന ഒരുപാടാളുകൾ ഉണ്ട് . Healthcare ഒഴികെ വേറൊരു ജോലിക്കു ഇവിടെ സാധ്യത ഉണ്ടെന്നു തോന്നുന്നില്ല.ഇനി അഥവാ കേരളത്തിൽ നിന്നും ഉള്ളവർക്ക് UK യിൽ ഇത്ര എളുപ്പത്തിൽ ജോലി കിട്ടുന്ന സംവിധാനം ഉണ്ടെങ്കിൽ എന്നോടും കൂടി ഒന്ന് പറയണേ, ഒരു നെന്മ മരം ആവാനുള്ള ചാൻസാണ് ,കളയാൻ പറ്റൂല്ല .

By ivayana