ദുബായിൽ മലയാളി വനിതാ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ.  ഡോ ജസ്നാസ് ആയുർവേദ ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടർ ഡോ ജസ്ന ജമാലിനാണ് ജിഡിആർഎഫ്എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്.  12 വർഷത്തിലേറെയായി ദുബായിൽ ആയുർവേദ ചികിത്സാരംഗത്ത് സജീവമായ ജസ്ന ആയൂർവേദ പഠനം പൂർത്തിയാക്കിയത് തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നാണ്.  തൃശൂർ സ്വദേശിനിയാണ് ജസ്ന. 

പത്തുവർഷത്തെ ഗോൾഡൻ വിസയാണ് ലഭിച്ചത്.  തന്റെ ഈ നേട്ടം വിദേശത്ത് ആയുർവേദ ചികിത്സാരീതിക്ക് ലഭിച്ച അംഗീകാരമാണെന്നാണ് ഡോ ജെസ്ന പറഞ്ഞത്.   ജെസ്നയുടെ ഭർത്താവ് ഷാജു ഖാദർ ദുബായിലെ ആർക്കിടെക്ട് ആണ്.  

By ivayana