രചന : ബിനു. ആർ✍ രാവുംപകലും വേഗേനമാറിമാറിമറിയവേ,കോലംകെട്ടിയകാലം മുറതെറ്റിയലയവെ,പകലിൻചരാചരങ്ങളും രാത്രീഞ്ചരങ്ങളുംകൂട്ടമായ് യലറിച്ചിലയ്ക്കവേ പ്രഭാതംഭയത്തിൻകൂടൊരുക്കി കനച്ചുനിൽക്കുന്നു!ഇന്നലെമധ്യാഹ്നത്തിൽ വെളിച്ചമണച്ച്കാണാത്തവരമ്പുകളിൽ വഴിയടച്ച്ഇന്നീനേരാംകാലത്തിൽ ഇതുവരെയാരെയുംകാണാതെ,ഞാനെന്റെ സ്വപ്നങ്ങൾതിരഞ്ഞുപോയ്!ആകാശത്തിൽമുകിലുകൾഗതികിട്ടാ-പ്രേതങ്ങൾപോൽ,ആരെയോതിരഞ്ഞുപാഞ്ഞുപൊകവേ,മാനവന്റെസ്വപ്നങ്ങളുമതുവാരിയെടുത്തിട്ടുണ്ടെന്നുമതുമരണ-വക്ത്രത്തിലേക്കെന്നുമാരോപറഞ്ഞു!മുന്നോട്ടുള്ളഗതിയിൽ കാലചക്രംഅക്ഷമറ്റു പാതിവഴിയിൽ വീഴവേഞാനെന്റെ സ്വപ്നങ്ങളെല്ലാം തിരഞ്ഞുമാറാപ്പിലൊതുക്കുവാൻ സമയംതിരയുന്നു!പണ്ടെങ്ങാണ്ടോ നെയ്തുകൂട്ടിയസ്വപ്നങ്ങൾചുടുനിണംപോൽ ചടുലതയാർന്ന പകലിന്റെ-യന്ത്യത്തിലസ്തമിക്കുന്നതറിയവേ,തേജോമാണിക്യമാർന്നയെന്റെ മിഴികളിൽഅശ്രുകണങ്ങൾ നിറഞ്ഞുതുളുമ്പുന്നു!