ശാകുന്തളത്തിൽ കിളിർത്തൊരു മുള്ള്
രചന : പ്രീതി സുരേഷ്✍ ശകുന്തളേ….ദുഷ്യന്തൻറെ ചതിയെഎത്ര മനോഹരമായാണ്കാളിദാസൻനമുക്ക് പൊതിഞ്ഞുതന്നത്..നമ്മെളെല്ലാവരും അത്ഭക്ഷിച്ച്ഒരു തീക്ഷ്ണമായ ആഗ്രഹത്തെഉള്ളുലഞ്ഞ് തേടി….നിൻെറ ഉള്ളും ഉടലും നിറയെ അവൻ മാത്രമായിരുന്നല്ലോ..നിന്നെ മറന്നഅവൻെറ കുഞ്ഞിനെപെറ്റ് വളർത്തിയഉടലിൽ എന്തേമറ്റൊരു പുരുഷന്ഇടംകൊടുത്തില്ല..?ഓ…അപ്പോൾ നീചെളി കണ്ടാൽ ചവുട്ടിവെള്ളം കണ്ടാൽകഴുകുന്നവൻറെ നാട്ടിൽകുലസ്ത്രീ ആവില്ലല്ലോ…കഥയിലെ കുലസ്ത്രീയെമാത്രമാണല്ലോ നമ്മളാരാധിച്ചിരുന്നത്..ചിരി…