മരണക്കിണർ
രചന : ബിജുകുമാർ മിതൃമ്മല. ✍ മരണക്കിണറിൽതീ തുപ്പി തുപ്പിപുക തിന്ന് തിന്ന്എന്നോ കൈവിട്ട ജീവിതംആർത്തനാദമായിആർത്തലച്ചാരൊക്കെയോനെഞ്ചിൻ നൊമ്പരംപങ്കിടുന്നുകാണികളാർത്തു ചിരിക്കുന്നുആരൊക്കയോ വീണ്ടുംമരണം നേരിൽകണ്ട്ആകാശം തൊട്ട് പറന്നിടുന്നുരാക്കിളി നാദം നിലച്ചിട്ടുംമൂകമീ രാത്രി മരിച്ചതേയില്ലഇരുട്ടിലിനിയുമൊരുമിന്നാമിന്നിവെട്ടംബാക്കിയാവുന്നുനിലാവിനെയേതോനിശബ്ദത മറച്ചിടുന്നുനീയും ഞാനുംഇപ്പോഴും അന്യരാണ്നമുക്ക് കൂരിരുളിലുംനിശ്വാസങ്ങളുണ്ട്ചുറ്റും മരണക്കിണറിന്റെആരവങ്ങളും