ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മരണക്കിണറിൽ
തീ തുപ്പി തുപ്പി
പുക തിന്ന് തിന്ന്
എന്നോ കൈവിട്ട ജീവിതം
ആർത്തനാദമായി
ആർത്തലച്ചാരൊക്കെയോ
നെഞ്ചിൻ നൊമ്പരം
പങ്കിടുന്നു
കാണികളാർത്തു ചിരിക്കുന്നു
ആരൊക്കയോ വീണ്ടും
മരണം നേരിൽകണ്ട്
ആകാശം തൊട്ട് പറന്നിടുന്നു
രാക്കിളി നാദം നിലച്ചിട്ടും
മൂകമീ രാത്രി മരിച്ചതേയില്ല
ഇരുട്ടിലിനിയുമൊരു
മിന്നാമിന്നിവെട്ടം
ബാക്കിയാവുന്നു
നിലാവിനെയേതോ
നിശബ്ദത മറച്ചിടുന്നു
നീയും ഞാനും
ഇപ്പോഴും അന്യരാണ്
നമുക്ക് കൂരിരുളിലും
നിശ്വാസങ്ങളുണ്ട്
ചുറ്റും മരണക്കിണറിന്റെ
ആരവങ്ങളും

By ivayana