രചന : കെ.ആർ.സുരേന്ദ്രൻ✍️ ക്ഷോഭത്തിന്റെകടൽ പോലെഅശാന്തമായയുദ്ധഭൂമിയിൽ നിസ്സംഗന്റെമുഖപടമണിഞ്ഞ് യുദ്ധകാര്യലേഖകൻ.അന്ധനായ ശത്രുതൊടുക്കുന്നമിസ്സൈൽ ശരങ്ങളേറ്റുടഞ്ഞുവീഴുന്നഅപ്പാർട്ടുമെന്റുകളുടെകൂനകളിൽജീവനോടെ ഒടുങ്ങിയജന്മങ്ങൾക്ക് എണ്ണമില്ലെന്നറിയുമ്പോഴുംതന്റെ മാധ്യമത്തിനായിറിപ്പോർട്ടുകളുടെനീണ്ട പട്ടിക നിരത്തുന്നയുദ്ധകാര്യലേഖകൻ.നാശങ്ങളുടെകൂമ്പാരങ്ങൾക്കിടയിൽനിന്ന്വക്ക് കരിഞ്ഞഒരു കുടുബ ഫോട്ടോചോരയുടെഅരുവികളൊഴുകി,രക്ഷിക്കൂയെന്ന്നിലവിളിക്കുമ്പോഴും,തൊണ്ട കടഞ്ഞ്,നിസ്സംഗന്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ,ഫോട്ടോയെടുത്തുയർത്തിലോകത്തിൻ്റെകണ്ണുകളിലേക്ക്ആനയിക്കുമ്പോഴും,നിസ്സംഗന്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ.പ്രസ്സിന്റെ പടച്ചട്ടക്കും,ശിരോകവചത്തിനുംശത്രുവിന്റെതീശരങ്ങളെതടുക്കാനാവില്ലെന്നറിഞ്ഞ്,മൃത്യുഭയത്തെഅകമേയൊളിപ്പിച്ച്,നിസ്സംഗന്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ.അപായത്തിൻ്റെസൈറണുകളുടെഹുങ്കാരങ്ങൾക്കമ്പടിയായിസ്ഫോടനങ്ങളും,വെടിയൊച്ചകളുംവേട്ടയാടുമ്പോൾഒളിയിടം തേടികുനിഞ്ഞോടുമ്പോഴും,നിസ്സംഗൻ്റെമുഖപടമണിഞ്ഞ്യുദ്ധകാര്യലേഖകൻ.അസ്തിത്വംഎത്രയോ ലോലമായഇതളുകളോടുകൂടിയപനിനീർപ്പൂവെന്നറിയുന്നനിസ്സംഗന്റെമുഖപടമണിഞ്ഞയുദ്ധകാര്യലേഖകൻ.