ഭീം…. ഓർമകൾ! ….
രചന : കമാൽ കണ്ണിമറ്റം ✍️ ഭാരതരാജ്യത്തെ ഇന്ത്യയാക്കീടുവാൻശില്പിയായ്നിലകൊണ്ട ഭീം,മനസ്സിൻ്റെശ്രീകോവിൽ തട്ടിൽ പ്രതിഷ്ഠയായ്ഭീം, അങ്ങ് ഞങ്ങളിൽനിറവായി, നുരയായ്നൂപുര ജ്വാലയായ് !നിർമാല്യ ദർശന പുണ്യമായ്, ഭാരതമക്കളിലെന്നും നിറയുന്നു..,ഭീമാറാവു റാംജി അംബേദ്ക്കറോർമ്മകൾ !ഞങ്ങളോർക്കുന്നു ..ദുരന്തവും ദുഃഖവും കൂടിക്കുഴഞ്ഞതാമങ്ങയുടെദുരിത ബാല്യത്തിനെ,അധ:കൃത ജന്മമെന്നാട്ടിയസവർണബോധത്തിൻ്റെനീച വിചാര അസ്പർശ്യ ശാപത്തിനെ!ഞങ്ങളോർക്കുന്നു…