രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ മച്ചിലെമാറാലക്കൂട്ടത്തിലെന്നോ,മറന്നൊരാപുസ്തകത്താളുകൾ ;മച്ചുവെടിപ്പാക്കിടുംനേരമതുകണ്ടു.മാനംകാണാതെകാത്തുവെച്ചൊരാമയിൽപ്പീലിത്തുണ്ടും !ഓർമ്മത്താളുകൾ മുന്നിൽവിടരുന്നു,ഓരംചേർന്നുനടന്നൊരാനേരം;ഓതിയെൻകാതിലവളേകിതാളിലൊരാപീലി !ഒളിച്ചുവെയ്ക്കണം ഒരുപാടു പീലിക്കുരുന്നുകൾ പിറന്നിടും.തസ്ക്കരനോട്ടമെറിഞ്ഞവൾനിന്നു,താരുശില്പസുന്ദരിമോഹിനിയായ് !തളിരിട്ടുകരളിൽ കുളിയാർന്നു,തമ്മിൽ മൗനാനുരാഗം മുളപൊട്ടി.കാത്തുവെച്ചുകാലമെത്രയോകടന്നുപോയി,കണ്ടില്ലവളെപിന്നെയൊരുനാളും!കൗമാരമോഹങ്ങളെയൗവനംകൊത്തിയകറ്റി.കാവുംവെളുത്തുകഥകളുംമാറിമറിഞ്ഞു!മാർഗ്ഗംതിരഞ്ഞുഴറിപലവഴികൾ ,മധുരനൊമ്പരമായിഓർമ്മകളെന്നും.മറന്നിടാനാവാത്തവളിൻഗന്ധം,മറന്നുമെല്ലെമെല്ലെമാർഗ്ഗംതിരയവേ.തിരിച്ചെത്തിനാടിൻസുഗന്ധംനുകർന്നു,തിരഞ്ഞുപലകുറിയവളെയെങ്ങും.തികഞ്ഞില്ലവളിൻരൂപമൊത്തില്ലൊരുവൾസഖിയായ്,തിരിയിട്ടവിളക്കേന്തിപ്പടിയേറി.പവിത്രമായിരുന്നുജീവിതബന്ധം,പരമ്പരതന്നതില്ലതുണച്ചില്ലമൂർത്തികൾ.പാപമെന്തുചെയ്തുവെന്നറിവില്ലിനിയും,പാടിയുറക്കാൻപൈതങ്ങളോയില്ല !മാനംകാട്ടാതെകാത്തൊരാപ്പീലി,മാറത്തുചേർത്തുപുണരും നേരം,മക്കൾവിരിഞ്ഞുനിറഞ്ഞതു കണ്ടു!!മാടിയൊതുക്കികൊഞ്ചിച്ചിടട്ടേഞാൻ.ഓർമ്മത്താളിൽമിന്നിത്തെളിയുംപീലിക്കുരുന്നുകളെ !