രചന : കെ.ആർ.സുരേന്ദ്രൻ ✍ വലിയ നഗരത്തിലെചെറുപ്പക്കാരൻസ്വന്തമായൊരുമേൽവിലാസംകളഞ്ഞുപോയവനാണ്.അവന്സ്ഥിരമായൊരുസ്ഥാപനമില്ല.സ്ഥിരമായൊരുതാവളവുമില്ല…എറിഞ്ഞുകൊടുക്കുന്നകപ്പലണ്ടികളുടെഎണ്ണക്കൂടുതൽനോക്കി അവൻസ്ഥാപനങ്ങൾ മാറുന്നു.കപ്പലണ്ടികളുടെഎണ്ണക്കൂടുതൽ ആത്മാർത്ഥതയുടെ മാനദണ്ഡമാകുന്നു.അവന്റെ രാവുകൾക്ക്ദൈർഘ്യംകുറവാണെന്നും.വൈകിയുറങ്ങിപുലർച്ചയുടെസബർബൻ ട്രെയിനും,ആൾക്കൂട്ടവുംസ്വപ്നം കണ്ട്അവൻതല്ലിപ്പിടച്ചെണീക്കുന്നു.സഹമുറിയന്മാർതമ്മിൽത്തമ്മിൽഅപരിചിതത്വത്തിന്റെപരിചയം മാത്രം.സൂക്ഷിച്ച് പോകണേ,സമയത്തിനാഹാരംകഴിക്കണേ,ചുമരില്ലാതെ ചിത്രമെഴുതാനാവില്ലെന്നോർക്കണേ,ചീത്തക്കൂട്ടുകളരുതേ,ജോലി കഴിഞ്ഞ്വേഗമിങ്ങെത്തിയേക്കണേയെന്നൊക്കെപ്പറഞ്ഞ്യാത്രയാക്കാൻഅമ്മയില്ലച്ഛനില്ല,ഭാര്യയില്ല,കാമുകിയില്ല.ആരുമില്ല.കവിഞ്ഞൊഴുകുന്നകമ്പാർട്ട്മെന്റിന്റെഉരുണ്ട തൂണിൽജീവൻ മുറുക്കിതൂങ്ങിയാടിയാണെന്നുംയാത്ര.പിടുത്തമങ്ങറിയാതയഞ്ഞാൽആ ജീവനടർന്ന്പാതാളത്തിലേക്ക്പതിക്കുന്നു.റെയിൽവേ തൊഴിലാളികൾസ്ട്രെച്ചറുമായോടിയെത്തിശവം കോരിയെടുക്കുന്നു.പ്ളാറ്റ്ഫോമിൽകോടിപുതച്ചുറങ്ങുന്നശവമായവൻ മാറുന്നു.കോടിയിൽചോരപടരുന്നു.ട്രെയിൻ കാത്ത്നില്ക്കുന്നവർനിസ്സംഗരായിനോക്കിയെന്നോ,നോക്കിയില്ലെന്നോവരാം.നിത്യദുരന്തക്കാഴ്ചകൾഅനസ്‌തേഷ്യ കൊടുത്ത്മയക്കിയവരാണവർ.അജ്ഞാത ശവങ്ങളുടെകൂട്ടത്തിലൊരുവനായിമോർച്ചറിയിലൊതുങ്ങുന്നു.അവനെത്തേടിയെത്താനാരുമുണ്ടാവില്ല.വൈകിയെത്താത്തവനെഅന്നദാതാവായസേഠ് അന്വേഷിക്കില്ല.പിറ്റേന്ന് മറ്റൊരുവൻസേഠിനെത്തേടിയെത്തും.നിസ്സംഗമാണ് നഗരം.നിസ്സംഗരായി മാറുന്നുനഗരമനുഷ്യരും.