ഇനിയും വരും ജന്മംങ്ങളിലും
നീ മഴയായ് തന്നെ പൊഴിയണം

വരണ്ടുണങ്ങിയ മണ്ണിൻമാറിലേക്ക്
നിറ തുള്ളിയായ് ഇറ്റ് വീഴണം

കരിഞ്ഞുണങ്ങിയ ഇലതണ്ടിലൂടെ
അടർന്ന് ഇനിയും വിടരാൻ കൊതിക്കുന്ന

വസന്തങ്ങൾക്ക് നീ ഉയിരേകണം

വിണ്ട്കീറി തേങ്ങുന്ന നീർചാലുകളെ
നീ നിറപുഴയായ് ഒഴുക്കണം

ചുറ്റിനും കുളിർകോരി നീയിങ്ങനെ
പെയ്തൊഴിയുമ്പോ
കാറ്റുവന്നാ മരച്ചില്ലയിലെ
അവസാന തുള്ളിയും അടർത്തും

നീ മറയാൻ കാത്തെന്നപോൽ
പിന്നെ വേനൽ വന്ന്‌ കനൽചൂടാൽ
ഉള്ള് നീറ്റും

പുൽനാമ്പുകൾ നിന്റെ മറ്റൊരു
വരവിനായ് കൊതിക്കും
അപ്പോഴും നീ ചിരിതൂകി
മഴതാളമായ് തന്നെ പൊഴിയണം

By ivayana