ബീഗം*

നിന്നെ ഞാനൊന്നു കുറിക്കട്ടെ
നിസ്സഹായവസ്ഥയുടെ മണലാരണ്യത്തിലും
നിർലോഭമായി
കുളിർ കാറ്റ് വീശിയവൾ
ചുട്ടുപഴുത്ത വേനലിൽ
ഉരുകിയപ്പോൾ തണൽമരമായി തലോടിയവൾ
കാറൊഴിഞ്ഞയാകാശമാകുവാൻ കനവിലെ സൂര്യനെ
കാത്തിരുന്നവൾ
നെയ്തുകൂട്ടിയ സ്വപ്നങ്ങൾ
ചുമക്കാൻ ഉദരം അനുവാദം കൊടുക്കാത്തവൾ
എങ്കിലും നിർവൃതിയണഞ്ഞ നിമിഷങ്ങളെ
താരാട്ട് പാടി ഉറക്കാറുണ്ട് വഴിയരികിൽ കാത്തിരുന്ന
പീളയടച്ച കണ്ണുകളും
ചിറകുകൾ നഷ്ടപ്പെട്ടിട്ടും
പറക്കാൻ മോഹിച്ച ‘
കിളിയുടെ മധുര ഗീതവും അവളെ കാത്തിരിപ്പുണ്ടായിരുന്നു
അശാന്തിയുടെ മുള്ളുകൾക്കിടയിലും വിടർന്നു നിൽക്കുന്ന ശാന്തിയുടെ
പനിനീർ പൂവാണു നീ
ചിന്തകളെ അറുത്തുമുറിച്ചപ്പോൾ
ഒരു വശത്തു നിന്ന് ഉയിർത്തെഴുന്നേറ്റ സ്മൃതികളെ
വീണ്ടും അടക്കം ചെയ്തിരിക്കുന്നു
‘ഇന്ന് കനവിലെ കൺമണിക്കായ് താരാട്ടുപാട്ടിൻ്റെ മൂളലിൽ
മയങ്ങുകയാണ് ദുസ്വപ്നങ്ങളുടെ അകമ്പടിയില്ലാതെ!

ബീഗം

By ivayana