ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കുറുങ്ങാടന്‍*

ഒമിക്രോണ്‍ വളരുന്നു പാശ്ചാത്യദേശങ്ങളി-
ലോട്ടല്ല ഭയഭാരം ലോകജനത്തിന്നുള്ളില്‍!
വൈറസില്‍ രൂപമാറ്റം വന്നുള്ള വകഭേദം
വൈറലായ് ലോകമെങ്ങും വേഗേനപടരുന്നു!
വാക്സിന്റെ പ്രതിരോധശക്തിക്കുകീഴടങ്ങും
വികാസരൂപിയായ പുത്തനാം വൈറസും!
ഒമിക്രോണ്‍ വൈറസിന്റെ പുത്തനാമാക്രമത്തെ
തടുക്കാനുള്ള ശേഷി നമ്മളിലുണ്ടാവട്ടേ!
ഒമിക്രോണത്രമാത്രം മാരകവൈറസല്ല
പടരും വേഗമേറുമെന്നാരു വിശേഷണം!
ജാഗ്രത,യധിതീവ്രജാഗ്രതയൊന്നുമാത്രം
നിഗ്രഹച്ചീടുവാനീയൊമിക്രോണ്‍ മാരകത്തെ!
ആല്‍ഫയും ബീറ്റ, ഗാമ, ഡല്‍റ്റയു, വൊമിക്രോണു-
മതീവതീവ്രഭേദമന്ത്യത്തില്‍ വരും ‘പൈ’യും!
അഞ്ചോളം വൈറസിനം വന്നിതാ ശനികാലേ
പഞ്ചാഗ്നി നടുവിലായിനിയുമെത്രകാലം?
വൈറസിന്‍ വകഭേദ, മെത്രയും വന്നീടിലും
ശാസ്ത്രത്തെ വിശ്വസിച്ചു തുടരാം പ്രതിരോധം!

By ivayana