ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ശ്രീകുമാർ എം പി. ✍️

ആനപ്പുറമേറിവന്നാൽ
ആനതൻ പൊക്കമല്ലെ !
ആളായി നടിച്ചിടാമൊ
ആനതൻ വലുപ്പത്തിൽ ?
കടലലയടിയ്ക്കെ നാം
തിരമേൽ നീന്തിയെന്നാൽ
ആലോലമുയർന്നീടുന്നെ
കടലല തന്നല്ലെ
അരുവിയൊഴുക്കിലൂടെ
അതിവേഗം പോയെന്നാൽ
അരുവിതൻ ഗതിവേഗം
അത്രമേലുണ്ടെന്നല്ലെ
വാഴ് വിൽ കൈവന്നയിടത്തിൽ
വാഴുന്നു തന്റേതായി
വീഴുന്നൊരു നേരമെത്തെ
വാഴുന്ന സത്യം കാണാം
ആദിത്യകിരണമേറ്റു
നീർത്തുള്ളി തിളങ്ങുമ്പോലെ
ഒരു ദിവ്യകാന്തിയാലീ
ജീവിതം പൂവ്വണിഞ്ഞു
ആദിത്യനകലും പോലെ
ആ ശോഭ മാറിയെന്നാൽ
മലരിതൾ മെല്ലെ വാടും
കാലത്തിൻ കലയിത് !

By ivayana