ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : അമ്മു കൃഷ്ണ✍️

ദുരിതത്തിന്നിടവഴിയോരം
കനൽപാത വിതച്ചൊരു കാലം
കൺമുന്നിൽ പൊയ്മുഖങ്ങൾ
നടമാടി തെയ്യംതാരാ
നോവേറിയുരുകിയ നെഞ്ചിൻ
അലതല്ലിയൊഴുകിയ പാട്ടിൽ
നിറവോടെ പേക്കോലങ്ങൾ
തിറയാടി തെയ്യംതാരാ…
കരകാണാജീവിതയാനം
ചുടുകാറ്റിൽ ഒഴുകും നേരം
കലിയോടെ കോമരങ്ങൾ
ഉറഞ്ഞാടി തെയ്യംതാരാ…
കലികാലകുന്നിൻ മുകളിൽ
കരിപുരളും കനലിൻ ചൂടിൽ
നിറവോടെ തോറ്റങ്ങൾ
കളിയാടി തെയ്യംതാരാ…
പുതുമണ്ണിൽ ഉറവകൾ താണ്ടി
പുതുനാമ്പിൻ തളിരില തേടി
ഇടനെഞ്ചിൽ സ്വപ്നങ്ങൾ
നിറഞ്ഞാടി തെയ്യംതാരാ…

By ivayana