ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : അനിൽ മുട്ടാർ✍

മഴ പെയ്തു
തോർന്നൊഴിഞ്ഞു
പോയെങ്കിലും
ഇല തുമ്പിലിന്നും
തങ്ങി നില്ക്കുന്നത്
എന്റെ
കണ്ണീരെന്നു
തിരിച്ചറിയുന്നുവോ
നീ
പ്രണയമേ…..
നടന്ന വഴികളെ
മാഞ്ഞു പോയിട്ടൊള്ളു
നമ്മുടെ ഗന്ധം
എന്നെയും
നിന്നെയും
തേടിയലയുന്നുണ്ട്
പെരുവഴികളിൽ ….
ഹൃദയം പിളർന്ന
ഉഷ്ണ രാവിൽ
കണ്ണീരിനൊപ്പം
അടർന്നുവീണ
കൃഷ്ണമണികൾ
എനിക്കിന്നും
തിരിച്ചുകിട്ടിയിട്ടില്ലാ
പ്രണയമേ…
നിന്റെ
മിഴിതുമ്പു പിടിച്ചു
നടന്ന ഞാൻ
ഇന്ന്
അനാഥനാണ്….

By ivayana