ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂൺ 27, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇ എസ് ടി -യു എസ് എ ) ഗോ റ്റൂ മീറ്റിങ്ങിൽ ആണ്  സംവാദം നടക്കുന്നത്. പ്രവാസി സമൂഹത്തോട് ഗവർണർ ആദ്യമായാണ് ഓൺ ലൈനിൽ ആശയ വിനിമയം നടത്തുന്നതെന്ന പ്രത്യേകതയും ഈ സംവാദത്തിനുണ്ട്. ഫൊക്കാന അംഗങ്ങളും പ്രവാസി പ്രതിനിധികളും അഭ്യുദയ കാംക്ഷികളും ചർച്ചയിൽ പങ്കു ചേരണമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ശ്രീകുമാർ ഉണ്ണിത്താൻ, ടോമി കൊക്കാട്ട്,സജിമോൻ ആന്റണി, സുജ ജോസ് , വിജി നായർ  ,പ്രവീൺ തോമസ്,   ഷീല  ജോസഫ് ,ലൈസി അലക്സ് ,വിപിൻ രാജ്, സുരേഷ് പുത്തിലത്ത്, പ്രസാദ് ജോൺ , ഡോ. രഞ്ജിത് പിള്ള എന്നിവരുമായി ബന്ധപ്പെടണം.
 GoToMeeting: 1(312)757-3121 Access Code: 598-341-861

By ivayana