പാതിരാത്രിയായിട്ടും ഉറക്കത്തിന്റെ ഒരു ചെറിയ ലക്ഷണം പോലും തന്റെ കണ്ണുകളിലില്ല

അസ്വസ്ഥമായ മനസ്സുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി..

തന്റെ മുന്നിലിരിക്കുന്ന കേസ് ഫയലാണ് അതിനു കാരണം

അതിൽ അനുനയത്തിനുള്ള എന്തെങ്കിലും ഒരു വഴി നോക്കിയിരിക്കുകയായിരുന്നു …

തന്റെ അഭിഭാഷക ജീവിതത്തിൽ എന്തോ ഒരു തെറ്റ് ചെയ്യ്തപോലെ ശ്രുതി കൃഷ്ണന്റെ ഉള്ളിൽ ഒരു നീറൽ.

ഒട്ടേറെ പ്രശനം പിടിച്ച വിവാഹ മോചന കേസ്സുകൾ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യതിട്ടുണ്ടെങ്കിലും ഇത്രയും പേഴ്സണലായ ഒരു കേസ് തന്റെ കരിയറിൽ ആദ്യമായാണ്.

“ വിവാഹം സ്വർഗതത്തിൽ നടക്കുന്നു എന്നാണല്ലോ ചൊല്ല്….! “

പക്ഷെ ജീവിക്കേണ്ടത് ഭൂമിയിലും
ജീവിക്കാൻ വലിയ പ്രയാസമാണ്..!!

” ഒരേ അഭിപ്രായമാവണം ജീവിതത്തിൽ..”

അഭിപ്രായ വ്യത്യാസം വന്നാൽ തീർന്നു അതാണ് ശോഭയിക്കും ബാലയ്ക്കും സംഭവിച്ചത്..

കാര്യങ്ങൾ വിവാഹമോചനം വരെ എത്തുമെന്ന് ഞാനും വിചാരിച്ചില്ല…

ബാലയുമായുള്ള പ്രേമത്തിന് ശോഭയെ പ്രോത്സാഹിപ്പിച്ചത് ഞാനാണ് അതും ബാലയുടെ നിർബന്ധത്തിന് വഴങ്ങി..

എഞ്ചിനിയറിംങ്ങ്‌ കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്നു ബാല എന്റെ ഒരു സുഹൃത്തിന്റെ സഹോദരനാണ്
ശോഭയാണെങ്കിൽ എന്റെ ബാല്യകാല സുഹൃത്തും..

എങ്ങിനെയോ ഇവർ തമ്മിൽ ഇഷ്ടമായി പിന്നെ ഞാൻ അതിന് ഇടനിലക്കാരിയായി അങ്ങനെ തഴച്ചു വളർന്ന പ്രണയം ..

എല്ലാം വളരെ പെട്ടെന്നായിരുന്നു കല്ല്യാണവും വീട് മാറി താമസവും…

പിന്നെ ഞാനും എന്റെ പ്രാക്ടീസുമായി തിരക്കിലായതോടെ ഇടക്കൊക്കെ ഫോൺ വിളിമാത്രമായി ഞങ്ങൾക്കിടയിലെ ബന്ധം.

അവർക്കിടയിൽ ചില പൊട്ടലും ചീറ്റലും ഉണ്ടാവാറുണ്ടെങ്കിലും പക്ഷെ അതൊന്നും അത്ര കാര്യമുള്ളതല്ലായിരുന്നു.

പക്ഷെ വിവാഹമോചനം ആവശ്യപ്പെട്ട് എന്റെ അടുത്ത് വന്നപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി..!!

ബന്ധനത്തിനും മോചനത്തിനും ഞാൻ തന്നെയാവുമോ സാക്ഷി..!!

കഴിഞ്ഞ ദിവസങ്ങളിൽ ഒരു വക്കീലായും ഒരു നല്ല സുഹൃത്തായും അവരെ ഒരുമിച്ചിരുത്തി സംസാരിച്ചു നോക്കി..

പക്ഷെ എവിടെയാണ് ന്യായം എന്നറിയാതെ ഞാനും കുഴങ്ങി.

“ സ്വാതന്ത്ര്യം..”

എന്ന വാക്ക് രണ്ട് പേരിൽ നിന്നും ആവർത്തിച്ചു കേട്ടപ്പോൾ ഞാൻ അതിശയിച്ചു പോയി ഇവർ എന്താ തടവറയിലായിരുന്നോ എന്നു തോന്നി..?

“ സ്വാതന്ത്ര്യം..”

“ മനസ്സുകൊണ്ട് അടുക്കാൻ കഴിയാതെ…. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഈഗോയാണോ ..? ”

” അതോ പരസ്പ്പരം മനസ്സിൽ മുറിവേല്പിക്കുന്ന സാഡിസമോ..?

“ ആൺ പെൺ മേൽക്കോയ്മ്മയുടെ അങ്കത്തട്ടോ..?

“ സൗന്ദര്യത്തിന്റെയും പണത്തിന്റെയും അഹംഭാവമോ..?

ജീവിതം ആസ്വാദനം സ്വന്തം കുടുംബത്തിൽ നിന്നാവണം അല്ലാതെ വല്ലവരുടെയും കുടുംബത്തിൽ നിന്നല്ല..

ഇവർ ഈ സ്വതന്ത്രമായിട്ട് എങ്ങോട്ടാണ് …?

വ്യക്തികത സ്വതന്ത്രമാണെങ്കിൽ.. പിന്നെ എന്തിന് കല്ല്യാണം കഴിച്ചു..?

വാശിയുടെ വൈരാഗ്യത്തിന്റെ പേരിൽ നഷ്ടമാക്കിയ ദിനങ്ങൾ ..

സൗന്ദര്യ പിണക്കങ്ങളുടെ പേരിൽ നഷ്ടപ്പെട്ടപ്പോയ ഓരോ നിമിഷങ്ങൾ..

കാലങ്ങൾ കടന്ന് കഴിയുമ്പോൾ നഷ്ടപ്പെട്ട വർഷങ്ങൾ ദിവസങ്ങൾ എന്തിന് ഓരോ നിമിഷങ്ങളെ കുറിച്ചും ഖേദിക്കും..!

“ കാലഹരണപ്പെട്ട ജീവിത സത്യങ്ങൾ മറന്നുപോയ പുതുതലമുറയുടെ ജീവിത ശീലങ്ങളോ..?

അത്യാവശ്യം ദുശീലങ്ങൾ കൊണ്ട് വളർന്ന ബാലയുടെ ജീവിത ശൈലിയോട് യോജിച്ച് ശോഭയ്ക്കു മുന്നോട്ട് പോവാൻ സാധിക്കാത്തതും …
ശോഭയുടെ അടക്കി പിടിച്ചുള്ള ജീവിതം ബാലയെ വിർപ്പ് മുട്ടിച്ചതും..

ജീവിതത്തിലെ ചെറിയ ചെറിയ കുറവുകളെ ചൊല്ലി കലഹിക്കാൻ തുടങ്ങി..

വാശിയുടെയോ ഈഗോയുടെയോ പുറത്ത് പൊഴിഞ്ഞുപ്പോയ ദിനങ്ങളിൽ കെട്ടിപ്പൊക്കിയ ജീവിതസാഹചര്യങ്ങൾ ..

രണ്ടു പേരും ചേർന്നുള്ള അപേക്ഷയായതു കൊണ്ട് രാവിലെ തന്നെ വിവാഹ മോചനത്തിനുള്ള വഴികൾ എല്ലാം ശരിയാവും.

ഒരിഷ്ടത്തിനു കല്ല്യാണം കഴിക്കുന്നു ഒരു സമയം കഴിയുമ്പോൾ ആ ഇഷ്ടം എങ്ങോട്ടോ പോവുന്നു….?

എല്ലാ കാര്യങ്ങൾക്കും സഹകരണം കാണിച്ചവർ പിന്നെ ഒന്നിനും സഹരിക്കാതാവുന്നു…!!

ഇവിടെ ആരുടെ തെറ്റാണെന്നു ന്യായിക്കാരിക്കാൻ കഴിയാത്ത ഒരു അവസ്ഥ..!

“ വിവാഹജീവിതത്തോട് ഒത്തു ചേരാത്തവർ പിരിഞ്ഞു പോണം…!! ”

പക്ഷെ ഇത് എന്തിനാണ് പിരിയുന്നത് എന്നുപോലും അറിയാത്ത കുറെ ജന്മങ്ങൾ..!!

ഇന്നും നാളെയും കഴിഞ്ഞു പോവും നാളെയുടെ ആവശ്യങ്ങൾക്ക് യഥാർത്ഥ സ്നേഹമുള്ള ഒരു മനസ്സിന്റെ താങ്ങൽ വേണമെന്ന് ആരും ചിന്തിക്കാത്തത് എന്താണ്..?

ലോകത്തെ എല്ലാ കാര്യങ്ങളും അതിന്റെ അവസാനം വരെ ചിന്തിക്കുന്ന നമ്മൾ സ്വന്തം ജീവിതം ആരും അതിന്റെ അങ്ങേയറ്റം വരെ ചിന്തിക്കാത്തതെന്താണ്..?

സ്വാർഥ സുഖം മാത്രം മുന്നിൽ കണ്ട് ജീവിക്കാൻ പഠിക്കുന്ന ഈ യുവതലമുറയെ എങ്ങിനെ മാറ്റിയെടുക്കാൻ കഴിയും…?

“ സ്വകാര്യത … ” സ്വകാര്യത..”

എന്നും പറഞ്ഞ് ജീവിതം ഹോമിച്ച് മാനസിക രോഗികളാവുന്ന പാശ്ചാത്യ സംസ്ക്കാരത്തിന്റെ അനുകരണമോ…?

അതോ സ്വന്തം സംസാക്കാരത്തെ പുച്‌ഛിച്ച് തള്ളുന്ന പുതുമയുടെ വൃത്തിക്കെട്ട ചിന്താഗതിയോ..?

” ആവിഷ്‌ക്കാര സ്വാതന്ത്ര്യം,

” അഭിപ്രായ സ്വാതന്ത്ര്യം..

എന്നു വേണ്ടാ എല്ലാ സ്വാതന്ത്ര്യങ്ങളും നിലവിലുണ്ടായിട്ടും..

“ ജീവിത സ്വാതന്ത്ര്യം എന്തേ നഷ്ടമാവുന്നു..?

“ ഇവിടെ ആരെയാണ് പഴിചാരേണ്ടത് ..?

“ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജനതയോ…?

അതോ അവരുടെ മനസ്സിനെയോ…?

അതിലെ വെളിച്ചം തട്ടാത്ത ഇരുണ്ട അടിത്തട്ടിലുള്ള ലിംഗ വർണ്ണ വിവേചനത്തിന്റെ കറയെയോ..?

പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിർത്താൻ പ്രകൃതിക്ഷോഭങ്ങൾ നിരവധി വന്നുപോയി.

കാലങ്ങളായി വന്നുകൊണ്ടിരിക്കുന്നു പക്ഷെ ഇന്നും പഠിക്കാത്ത നമ്മുടെ ജനസമൂഹം…

എത്ര എത്ര കൊടിയ ജന്മങ്ങൾ ജീവിച്ചു തിർത്ത ഈ മണ്ണിൽ…

” ഇനിയും..?

എത്ര പ്രളയം വന്നാലും ആരും ചിന്തിക്കില്ല ഇനിയൊരു പ്രളയത്തെ കുറിച്ച്..

“ അതാണ് മനസ്സ് …!!

” മനസ്സിന്റെ മാന്ത്രികത…”

ശ്രുതി കൃഷ്ണൻ തന്റെ ചിന്തകളെ നിർത്തിവച്ചു ഉറങ്ങാൻ കിടന്നു.

“ ലോകമാകമാനം നിരവധി വഴികൾ…”

“ എല്ലാവരും കാണുന്ന ആരും കേറിച്ചെല്ലാത്ത കൊറേ വഴികൾ….”

Hari Kuttappan.

By ivayana