ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ചെത്തി ചെമ്പകം…
ചെമ്പരത്തിപ്പൂ ,വൊത്തൊരു
സുന്ദരിപ്പെണ്ണാളേ …..
നിന്റെ കുങ്കുമപ്പൂവൊത്ത
പൂങ്കവിളിന്ന് …
എന്തൊരഴകെന്നോ ?

“”കോളാമ്പിപ്പൂവൊത്ത
പൂങ്കഴുത്തിൽ ഒരു
തങ്കത്തിൻ പൂത്താലി
ഞാൻ…. കെട്ടീടാം….!

പിന്നെ……
നമുക്കതു പൊന്നുപോൽ
നെഞ്ചിലേറ്റിനടക്കാം !

മാതളം നാരകം മാമ്പഴം
പോലുള്ള ചെഞ്ചുണ്ടിൽ
ഞാനൊന്ന് .തൊട്ടോട്ടേ ?
അതിലൊരു ,
ചുംബനം തന്നോട്ടേ ?

നിന്റെ നീലക്കാർവർണ്ണ–
നിർമിഴി ത്തുമ്പിൽ ഞാൻ
നിറഞ്ഞു അങ്ങ് നിന്നോട്ടെ ?

വീൺവാക്ക് ചൊല്ലല്ലേ …….
പൊള്ളമനസ്സല്ലേ …………………?
നിൻവീൺ-
വാക്കിനേഴഴക് .!

എന്റെ സത്യത്തിൻ വാക്കിന്
എന്നും എന്നെന്നും
സത്യത്തിൻ നേരു… മുഖം! …

നേരിന്റെ നേരറിവ് ..
എന്റെ പൊന്നാണെ .. …
നീ .അറിയ് …………………!

പാടില്ല പാടില്ല നിന്റെയീ
പാഴ്‌സനേഹം…
പാടിപ്പതിഞ്ഞതല്ലേ…….
മാറുന്ന നീർമഴ പോലെ,,
നിൻ ഉള്ളവും,,
എന്നും തിരമാലപോൽ ……!

മാറിമറിയും……
മാറാതെനിൽക്കും……
മാറ്റത്തിന് മാമാങ്കം ……….
മാറ്റമില്ലാത്തോരീ
പ്രേമപ്രകടനം ..
മാറാതെകാണുന്നുഞാൻ ….!

നെല്ലിയും ഇല്ലിയും
പേരാലും ഈന്തിയും
ഉത്തരം തന്നെങ്കിൽ …..?
പേരും പെരുമയും
തേനുംവയമ്പും
ഞാൻ വീണ്ടും കൂട്ടിവയ്ക്കാം !

ചന്ദനച്ചാർതതാൽ ചമയ്ക്കാം
ഞാനൊരു
ചന്ദനചാരുമഞ്ചം… …
അതിൽ നീയൊത്തിരിക്കാം .
.എന്നുംനമുക്കു
ഒരു കാടിന്റെ പാട്ടു പാടാൻ !

By ivayana