മലയാളി വാഴുന്ന മണ്ണതേതായാലും
മാതൃഭാഷ മനസ്സിലുണ്ടാവണം.

മാതൃരാജ്യം മനതാരിലെപ്പൊഴും
ആർദ്രമായൊരു ചിന്തയായീടണം.

അമ്മിഞ്ഞപ്പാൽ രുചിച്ചൊരാ
മധുരമെന്നും നാവിലുണ്ടാവണം.

അച്ഛനെന്ന മഹാമേരു നൽകിയ
നൽവചസ്സുകൾ ഹൃത്തിലുണ്ടാവണം.

സ്നേഹം, കാരുണ്യം ആർദ്രമീഭാവങ്ങൾ
കൈവിടാതെന്നും കാക്കണം നിത്യവും.

സോദരരെ സ്നേഹിക്കണം
നാട് നൽകിയ നന്മകളോർക്കണം

കടലും മലയും അതിരായി കാക്കുന്ന
വയലേല തിങ്ങിപ്പരന്നു കിടക്കുന്ന

തെങ്ങും പ്ലാവും മാവും വളരുന്ന
കേരളനാട് ഓർമയിലെന്നും
മായാതെ നിൽക്കണം.

അന്യനാട് ഉദരപൂരണത്തിനുതകുന്ന
സത്രമാണെന്ന് തിരിച്ചറിഞ്ഞീടണം.

മാതൃഭാഷയെ ജീവശ്വാസമായ് കാണണം
അഭയമറ്റുപോകുന്ന നിമിഷത്തിൽ
ചേർത്തു നിറുത്തുവാൻ നാടുണ്ടാവും എന്ന
ചിന്ത ഉയിര്പോകും വരെ ഹൃത്തിലുണ്ടാവണം..

By ivayana