കാമുകൻ
ഒരു വെറും പട്ടാളക്കാരനല്ല
നാലതിരും ഒരേ സമയം കാക്കണം.

തന്നിലേക്കുള്ള പാത മാത്രം വൃത്തിയാക്കി
ചുറ്റും കിടങ്ങുകൾ തീർക്കണം

വിദേശ ഇടപെടലുകളെ
സൂക്ഷ്മമായി നിരീക്ഷിക്കണം.

ദുർഘട പാതയിലൂടെയും സഞ്ചരിക്കുന്ന
ട്രക്കർ ഡ്രൈവറാവണം

സഞ്ചാര വീഥിയിലെ
കുഴിബോംബുകളെ
നിർവീര്യമാക്കണം.

അന്യ എസ്.എം.എസ് വേധ
മിസൈലുകൾ അയക്കണം

തങ്ങൾക്കു മാത്രമായി
രഹസ്യ കോഡുകൾ നിർമിക്കണം

അവളുടെ ചിന്തകളിൽ
വെടിനിർത്തൽ ഒഴിവാക്കണം.

കേന്ദ്ര നേതൃത്വം പഴിക്കുമ്പോൾ
ബോംബാവാതെ
കരുതണം

കാമുകൻ ഒരു വെറും പട്ടാളക്കാരനല്ല..
ഒരൊറ്റ രാജ്യം മുഴുവൻ
ഒറ്റക്ക് കാക്കുന്ന
പട്ടാളക്കാരനാണ്., !

By ivayana