നവമാധ്യമങ്ങളിൽ അവനേറെയെഴുതി
അവൻ്റെയാ സ്വന്തം ജയനെന്ന പേരിൽ
എഴുത്തുകൾക്കേറേ നിലവാരമുണ്ടേലും
കിട്ടുന്ന ലൈക്കും കമൻ്റും കുറവാണ്
നാട്ടിൽ നടക്കുന്ന സാഹിത്യസംഗമം
നൽകുന്നുണ്ടവനെന്നും
മികച്ച പദവികൾ
മഹാൻമാരായുള്ള സാഹിത്യവര്യർതൻ
പേരിലായ് നൽകും പുരസ്കാരങ്ങളിൽ
ഏറെയും അവനിന്ന് ലഭിക്കുന്നുമുണ്ട്
അന്നൊരു നാളിൽ അവനേറെ ചിന്തിച്ചു
സാഹിത്യസംഗമങ്ങളിൽ നിന്നുമതുപോലെ
വ്യത്യസ്ത സംഘടനകളിൽ നിന്നും ലഭിക്കുന്ന
സ്നേഹവും സൗഹൃദവും നവമാദ്ധ്യമങ്ങളിൽ നിന്ന്
എന്തേ തനിക്കൊട്ടും ലഭിക്കുന്നില്ലെന്ന്…..
ഉത്തരം മനസ്സിൽ കിട്ടിയ മാത്രയിൽ
ഒരു ചെറു കവിത എഴുതിയതിൻ ശേഷം
നവമാധ്യമത്തിൽ കൊടുക്കുന്നതിൻ മുന്നായ്
തൻ്റെ പേരിലായ് ചെറു മാറ്റം വരുത്തീട്ട്,
ജയനെന്ന പേരൊന്ന് തിരുത്തിയിട്ടങ്ങിനേ
ജയശ്രീ എന്നൊന്നാക്കിയ നേരത്ത്
ലഭിച്ചല്ലോ നിലക്കാ ലൈക്കും കമൻ്റുകളും
കടൽക്കിഴവൻമാരുടേതടക്കവുമായ് പോലും
ഇപ്പോൾ താൻ ജയശ്രീ എന്നൊരാപ്പേരിൽ
എന്തേലും എഴുതി അയച്ചു പോയെന്നാൽ
വന്നിടും ലൈക്കും കമൻ്റു കളുമൊക്കെയും
അക്ഷയ പാത്രത്തിലേ വറ്റുകൾ പോലേ…
ഇതാണ് ഇന്നത്തേ നമ്മുടേ നാട്ടിലെ
നവമാദ്ധ്യമങ്ങൾ തൻ ലിംഗനീതി…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *