കറുത്തവനാണ് ഞാനെങ്കിലും
കറുപ്പില്ലെൻ മനസ്സിലൊട്ടും.
കരുത്തില്ലെനിക്കെങ്കിലും
ഉൾക്കരുത്തുണ്ടെന്നുള്ളിൽ.

പണവും പ്രതാപവുമില്ലെങ്കിലും
പരിദേവനങ്ങൾ വിളമ്പാറില്ല.
പൊക്കമില്ലെനിക്കെ ങ്കിലും
പൊക്കി പറയാറില്ലാരോടും.

തിരികെ കിട്ടാത്ത സ്നേഹത്തിന്
ചങ്കുപൊട്ടി വിലപിച്ചി ല്ലിന്നേവരെ.
അണപൊട്ടി ഒഴുകുന്ന കണ്ണുനീർ
അണകെട്ടി നിർത്താറുണ്ടെന്നും.

പരിഹാസങ്ങളെ പുഷ്പശരങ്ങളായി
മന്ദസ്മിതത്തോടെ തിരിച്ചയക്കും.
ഭൂതപ്രേതങ്ങളെഭയമില്ലെങ്കിലുംഭയ
മാണെനിക്ക് സ്നേഹിച്ചു ചതിക്കുവോരെ.

വൃത്തത്തിൽ ഒതുക്കാൻ നോക്കരുതെന്നെ
വൃത്തത്തിൽ നിന്നൊ ചാടിയവൻഞാൻ
നെറ്റിചുളിച്ചാലും കല്ലെറിഞ്ഞാലും
മഷിവറ്റാ തൂലിക പടവളാക്കും ഞാൻ.

ദിവാകരൻ പികെ.

By ivayana