രചന, ശബ്ദം: അഫ്ളർ കോട്ടക്കൽ✍
എത്രയെത്ര സ്വപ്നങ്ങളും, പ്രതീക്ഷകളും, മോഹങ്ങളുമൊക്കെ മനസ്സിൽ വെച്ചുകൊണ്ട്
ഓരോ മനുഷ്യരും ഗൾലഫിലേക്കു പറക്കുന്നത്.എങ്ങനെയെങ്കിലും പത്ത് പൈസയുണ്ടാക്കി രക്ഷപ്പെടണമെന്ന് ആഗ്രഹിച്ചവർ….,
എല്ലാം കടത്തിൽ മുങ്ങി അവസാനം വീട് പോലും വിൽക്കേണ്ടി വന്നവർ…
എവിടെന്നൊക്കെയോ, ആരോടൊക്കെയോ യാചിച്ച് അവസാനം എങ്ങനെയെങ്കിലും ഒരു വിസ തരപ്പെടുത്തി.., കിട്ടിയ വിസക്ക് എവിടെന്നൊക്കെയോ, ആരുടെയൊക്കെയോ കയ്യിൽ നിന്നും കടം വാങ്ങി വിസയുടെ പൈസ കൊടുത്തവർ….
കിടപ്പിലായ അമ്മയുടെ, അല്ലെങ്കിൽ അച്ഛന്റെ ചികിത്സക്ക് വേണ്ടി വിമാനം കയറിയവർ…., വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പാതിയുടെ സ്വർണ്ണാഭരണങ്ങൾ പണയം വെച്ച് വിമാനം കയറിയവർ…..
എന്ത് പണിയായാലും വേണ്ടീല അവിടെയൊന്ന് എത്തിക്കിട്ടിയാൽ മതിയെന്ന് പറഞ്ഞു വിമാനം കയറിയവർ…, ലീവിന് വന്ന് കൂടെപ്പിറപ്പു കളുടെ കൂടെ ജീവിച്ചു കൊതി തീരാതെ വീണ്ടും ജോലി സ്ഥലത്തേക്ക് പോകാൻ വേണ്ടി വിമാനം കയറിയവർ…..
മക്കളെയും വേണ്ടപ്പെട്ടവരെയും ഗൾഫിൽ തനിച്ചാക്കി എന്തോ എമർജൻസി ആവശ്യത്തിന് വേണ്ടി നാട്ടിൽ പോകേണ്ടി വന്ന് വീണ്ടും തിരികെ വിമാനം കയറിയവർ….
വേണ്ടപ്പെട്ടവവരുടെ വരവും കാത്ത് എയർപോർട്ടിൽ കാത്തുനിന്നവർ….
എല്ലാം കഴിഞ് ഒരു ഫോൺ കാളിലൂടെ അപ്പാ…, അമ്മാ.. ബോർഡിങ് പാസ്സ് കിട്ടീട്ടൊ… അങനെ വിളിച്ചു പറഞ്ഞവർ…….
തന്റെ മകൻ /മകൾ /ഭാര്യ /ഭർത്താവ് / വേണ്ടപ്പെട്ടവർ പറന്നുയർന്ന വിമാനം കൺമുന്നിൽ തന്നെ തകർന്ന് വീണത് അറിയുമ്പോൾ ഉണ്ടാവുന്ന വേദന…എന്തോരം സ്വപ്നങ്ങൾ അതിനകത്തു ഇരിക്കുന്നവർക്കും, പുറത്ത് ഇരിക്കുന്നവർക്കും ഉണ്ടായിരിക്കും…….
നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്…. തീരാ നഷ്ടം…. മരണ പ്പെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷമിക്കാനും, സഹിക്കാനുമുള്ള മനസ്സ് ഉണ്ടാവട്ടെ…. 🙏
അഹമ്മദാബാദിൽ വിമാനം തകർന്ന് മരണപ്പെട്ട എല്ലാവർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ… 🙏