ശ്രീകുമാർ ഉണ്ണിത്താൻ✍

ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3)പ്രവർത്തന ഉൽഘാടനനം നവംബർ 13 ഞയറാഴ്ച 5 മണിക്ക് റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വെച്ച് ( 5 Willow Tree Road , Monsey, NY 10952 ) ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിക്കുന്നതായിരിക്കും എന്ന് .ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ അറിയിച്ചു.

ഈ അവസരത്തിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റക്ക് സ്വികരണവും നൽകുന്നതാണ്.

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ഹോണറബിൾ Elijah Reichlin-Melnick, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ , മറ്റ് വിശിഷ്ടതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും..

ഫൊക്കാനയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ, ഡോ. ബ്രിജിത്ത് ജോർജ്, ട്രസ്റ്റീ ബോർഡ്‌ ചെയർ സജിപോത്തൻ തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ ഈ മീറ്റിംഗില്‍ സംബന്ധിക്കുന്നതാണ്.

റീജിയണല്‍ മീറ്റിങ്ങ് വളരെ അധികം നല്ല കലാപരിപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്..മനോഹരമായ സിറ്റ് ഡൗൺ ഡിന്നറോട് കൂടിയാണ് ഈ മീറ്റിങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. .ഇതിലേക്ക് അങ്ങയേയും കുടുംബത്തെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി റീജിണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ, സെക്രട്ടറി ഷൈനി ഷാജൻ , ട്രഷർ ജീമോൻ വർഗീസ് , കോർഡിനേറ്റർ ഇട്ടൂപ് ദേവസ്സി എന്നിവർ അറിയിച്ചു.

By ivayana