രചന : പ്രസീത ശശി ✍

ജനാലയ്ക്കരികിൽ അങ്ങു ദൂരെ മിഴികളർപ്പിച്ചു
നോക്കിനിന്നു കണ്ണിൽ നിനും ഓരോ തുള്ളികൾ അടർന്നു കവിൾ വഴി അവളുടെ കയ്യിലെ അച്ചന്റെ ചിത്രത്തിലെ ചില്ലിൻ കൂട്ടിൽ ഇറ്റു വീണു…
അച്ചന്റെ വീട്ടിലെ ഉപദ്രവം ആവോളം മനസ്സിനെ വേദനിപ്പിക്കുന്നവ ആയിരുന്നു എന്നാലും മനസ്സിൽ നിറയെ അച്ചൻ അച്ചൻ തന്നെ യാണ് ആ സ്നേഹം ആ കരുതൽ…
നാട്ടിൽ മുഴുക്കെ കടം വാങ്ങി പണി ചെയ്യാതെ കള്ളും കിടിച്ചു നടക്കുന്ന ന്റെ അച്ചനെ കൊണ്ട് മടുത്ത മാമൻ ആയിരുന്നു ഏതോ ഏജൻസി വഴി ഗൾഫിൽ പറഞ്ഞു വിട്ടത്…
ഇനിയെങ്കിലും നീ നന്നാവു ????


നിനക്ക് ഒരു മോള് അല്ലെ ???
ഇങ്ങനെ ഉള്ള സ്വാഭാവം കൊണ്ട് നീ നാട്ടിൽ നടന്നാൽ നിന്റെ മോൾടെ ഓൾടെ ഭാവി ന്താവും….????
ഞങ്ങൾ പറയുന്നത് കേൾക്കൂ സത്യാ….
ഒന്നും പറയാതെ അച്ഛൻ മൂകം ഇരുന്നതും…
പാസ്സ്പോർട്ട് വിസയും എല്ലാം എടുത്തു മാമൻ കൂടെ തന്നെ ക്കൂടി…
പോകാൻ നേരം എന്നെയും അമ്മയെയും നോക്കി വിങ്ങുന്നത് ഞൻ ശ്രദ്ധിച്ചു…
അമ്മയും ഞാനും കരഞ്ഞു….


ആദ്യമൊക്കെ ഒരു വട്ടം വിളിച്ചു… ആരുടെയോ നമ്പറിൽ അമ്മ വീട്ടിലേക്ക്.. മാമൻ സംസാരിച്ചു കഴിഞ്ഞു അമ്മയ്ക്ക് കൊടുത്തു…
ഇവിടെ പണി ഒന്നും ആയില്ല.. എവിടേയോ ഞങ്ങളെ കൊണ്ട് വിട്ടു വിസയില്ല താൽക്കാലിക മാണെന്നു അറിഞ്ഞത്… ???
ഇനി ന്താ ങ്ങനെ ഒന്നും അറിയില്ല… ഇവിടെ കണ്ട ഒരാളോട് ഇരന്നു വാങ്ങിയാണ് ഞാൻ ഇപ്പൊ വിളിച്ചത്..
കരഞ്ഞു കൊണ്ട് നിർത്തി…


കഥ അറിഞ്ഞ ഞാനും അമ്മയും വളരെ സങ്കടപ്പെട്ടു…
കാലങ്ങൾ പോയി അച്ചന്റെ വിവരം ഒന്നുമില്ല.. എനിക്ക് ഇരുപത് വയസ്സ് ആവുമ്പോൾ ആയിരുന്നു
അച്ചന്റെ ഗൾഫ് യാത്ര…
മാമ്മൻ നല്ലോണം ശ്രദ്ധിച്ചു പഠിപ്പിച്ചു…
ഗൾഫിൽ അറിയുന്ന വരോട് മൊത്തം അന്വേഷണം നടത്തി.. ഒരു വിവരവും ഉണ്ടായില്ല …
‘അമ്മ സ്വയംതൊഴിലായി തയ്യൽ ഷോപ്പ് തുറന്നു കുടെ ഞാനും സഹായിച്ചു…
ബി എഡ് കഴിഞ്ഞ എനിക്ക് അടുത്തുള്ള സ്കൂളിൽ താൽക്കാലിക അധ്യാപിക ജോലി കിട്ടി..


ആയിടെ ആ സ്കൂളിൽ സെലിബ്രെറ്റി പങ്കെടുക്കുന്ന ഒരു ടി വി ഷോ വരികയുണ്ടായി..
അതിൽ നന്നായി പെർഫോമൻസ് ചെയ്ത് എന്നോട് അവതാരകർ സംസാരിച്ചു…
ഞൻ ന്റെ അച്ചൻ പോയ കാര്യങ്ങൾ അവരോട് സംസാരിച്ചു ഒരു വട്ടമെങ്കിലും അച്ചനെ കൊതിക്കുന്ന എൻറ്റമനസ്സ് അവർക്ക് മുന്നിൽ തുറന്നു.. ഹൃദയം പൊട്ടി കരഞ്ഞു പോയ നിമിഷങ്ങൾ … പിന്നെ കാണാതെ വിളിക്കാതെ ഇത്രയും വർഷങ്ങൾ .. ഉറക്കെ കരഞ്ഞുപോയി അവൾ…


കണ്ടുനിന്നവർക്കും അവതാരകർക്കും വിഷമം വന്നുപോയി….
അച്ചന്റെ ഫോട്ടോ ചോദിച്ച ഉടനെ ന്റെ ബാഗിൽ എന്നും കുടെ കൂട്ടിയ ആ ചിത്രം ഞാൻ അവരെ കാണിച്ചു…
അവർ ആ പരിപാടിയിൽ വച്ചു ലോകം മുഴുവൻ അവരുടെ പ്രേക്ഷകരേ അറിയിച്ചു.. കണ്ട്‌ കിട്ടുന്നവർ വിളിക്കാൻ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു.
കല്യാണം തീരുമാനിച്ചതും അച്ചന്റെ വിരഹം മനസ്സിലെ നൊമ്പരങ്ങൾ അവൾ പറയുകയും ചെയ്തു…


കുറെ ആഴ്ച്ച കൾ കഴിഞ്ഞു അവതാരകർ വിളിച്ചു പറഞ്ഞു നിന്റെ കല്യാണം കൂടാൻ ഞങ്ങൾ വരും കുടെ വലിയ ഒരു സമ്മാനവുമായി…
‘അമ്മ റൂമിൽ വന്നു മോളെ….???
ന്തേ നീ ഇങ്ങനെ???
അവളുടെ കയ്യിലെ ഫോട്ടോ കണ്ട അമ്മയും അറിയാതെ വിങ്ങിപ്പൊട്ടി പോയി….
മോളും കുടെ പടി ഇറങ്ങി പോയാൽ അനാഥമാകുന്ന ഞാൻ…
വയ്യ മുനോട്ട് ഇനി പ്രയാസം തന്നെ…
ഉള്ളിൽ കരഞ്ഞു കൊണ്ട് ‘അമ്മ. മിണ്ടതെ ഇരുന്നു…
മാമൻ വന്നു വേഗം വാതിൽ തുറന്നു…


ന്താ രണ്ടുപേരും..
ഉം ഉം ഓ അവന്റെ പടം ഉണ്ടോ കയ്യിൽ???
കുറച്ചു സ്നേഹം ഉണ്ടെങ്കിൽ അവൻ ഇങ്ങനെ ചെയ്യുമോ????
അവനു വേറെ പെണ്ണ് കെട്ടി സുഖായി കഴിയുന്നുണ്ടാവും…
ഒന്നും മിണ്ടാതെ അവർ ഇരുന്നു..


പിറ്റേന്നു കല്യാണദിനം
.. താലി കെട്ടുന്നത് ഗവണ്മെന്റ് സ്കൂൾ മാഷ്
ഒരുങ്ങി അവൾ വന്നു വേദിയിൽ ഇരുന്നു..
മാഷിനെ സ്കൂളിൽ കണ്ടു പരിചയപ്പെട്ടു മാമനുമായി അന്വേഷണം നടത്തി തീരുമാനിച്ച
ബന്ധം ആയിരുന്നു…
കല്യാണം താൽപ്പര്യം ഇല്ലാത്ത അവളെ മാമൻ പറഞ്ഞു നിർബന്ധിതയാക്കി സമ്മതിപ്പിക്കുകായായിരുന്നു..
അവൾ ഒരുങ്ങി വന്നു വേദിയിൽ തൊഴുതു
ഇരുന്നു…
കുടെ സന്തോഷത്തോടെ മാഷും..


ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ അവൾ മാഷിനെ നോക്കി പുഞ്ചിരിച്ചു..
വേദിക്കു മുന്നിലേക്ക് മിഴികൾ ചലിപ്പിച്ചു അവൾ മെല്ലെ നോക്കി…
അവതാരകർ കയ്യിൽ ഒരു പൊതിയുമുണ്ട് അവൾ അവരെ നോക്കി..
ദൂരെ അവതാരകർക്കൊപ്പം കറുത്തു താടിയും മുടിയും വളർത്തിയ ഒരു രൂപം ന്റെ അച്ഛൻ..
അവൾ എഴുന്നേറ്റ് ഒറ്റ ഓട്ടം…
അച്ഛാ… അച്ഛാ….


സങ്കടം സഹിക്കാൻ വയ്യാതെ തന്റെ മോളെ ചേർത്ത് വിതുമ്പി പോയി…
ദുബായിൽ കുടുങ്ങിയ ഇദ്ദേഹം ഒരു എംബസി വഴി നാട്ടിൽ എത്തി.. നിങ്ങൾ പറയുന്നത് പോലെ ഒരു തെറ്റും ചെയ്തില്ല…
ലേബർ തൊഴിലാളി കൂട്ടത്തിൽ കുടുങ്ങി നാട്ടിൽ വരാനോ വിളിക്കാനോ പറ്റിയില്ല….
അച്ചനും മോളും കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിൽ.. ദൂരെ നിന്ന് ‘അമ്മ ഷോക്കേറ്റ് പോലെ എല്ലാം നോക്കിനിന്നു അവർ പതിയെ പതിയെ അമ്മയ്ക്കരികിലേക്ക്..
അച്ഛൻ അറിയാതെ മാമനു നേരെ കൈകൾ കൂപ്പി തല കുനിച്ചു നിന്നു…


ഏയ് പോട്ടെ ടാ… നീ വന്നല്ലോ.. അതുമതി
മാമൻ കണ്ണുകൾ തുടച്ചു കെട്ടിപ്പിടിച്ചു…
വാ… താലികെട്ട് നടക്കട്ടെ ..:::::
മന്ത്രകോടിയും താലിമാല ചാർത്തലിലും സാക്ഷ്യം നിന്ന തെറ്റുകൾ ഉൾക്കൊണ്ട് കൊണ്ട് വിങ്ങി വിങ്ങി കരഞ്ഞ അവളുടെ ..അച്ഛൻ

By ivayana