രചന : സാബു കൃഷ്ണൻ ✍

രാജാധികാരമിനിയേകാധികാരം
തന്ത്രിയെ വാഴ്ത്തണം നമ്മൾ മേലിൽ
മന്ത്രം പഠിച്ചവൻ തന്ത്രിയായീടുന്നു,
തന്ത്രം പഠിച്ചവൻ മന്ത്രിയായും.
വായ്ത്താരിയിട്ടു തിമിർക്കണം കൈയടി
വ്യാജ സ്തുതി മതി മേലിലിനി
“റിപ്പബ്ലിക്കി”ലൊരു ഗോസാമിയുണ്ടവൻ
ചൊല്ലും വാർത്തകളേറ്റു പാടണം.
രാജന്റെ ബിരുദം നുണയായിരൂന്നോ?
ചോദ്യമതു പുലി വാൽ, പിടിച്ചു
ഗാന്ധിപിറന്നൊരു മണ്ണിലെ കോടതി
താക്കീതു നൽകി പിഴ ചുമത്തി.
“പറയാത്ത തെറി വാക്കു കെട്ടിക്കിട-
ന്നെന്റെ, നാവുപൊള്ളു”ന്നെന്നൂ,കവി
നാവു പൊള്ളിയിനി വ്രണമായിടട്ടെ
ഇല്ലെങ്കിൽ ചങ്ങല കോർക്കും നാവിൽ
വ്യവഹാരി പിഴയിട്ടു വായടച്ചു
ഏപ്രിലിൽ ദേശം ഫൂളായി മാറി
പെരുംനുണപ്പനിപടരുന്നകാലം
ഏപ്രിലേ ചൊല്ലൂ ബിരുദമുണ്ടോ?

സാബു കൃഷ്ണൻ

By ivayana