രചന : ഗോപി ചെറുകൂർ ✍

നീലാംബരി സഖി നിൻ നീലനയനം
വദനം ലാസ്യ വിലാസ നടനം
മുദ്രകൾ മോഹതരംഗിണിയായി
മനസ്സിലൊരനുരാഗ വർണ്ണിനിയായി …….
(നീലാംബരി സഖി നിൻ നീലനയനം
വദനം ലാസ്യ വിലാസ നടനം….)

പദങ്ങളേതും പരിഭവം കൂടാതെ
പാടും പഴയൊരു തംബുരുപോലെ
മീട്ടിയ കൈകളിൽ ഞാൻ കാത്തു വെച്ചൊരു ;
അനുരാഗ ജപമാലയല്ലേ
എന്നിൽ അനുരാഗ മന്ത്രങ്ങളായി …….
(നീലാംബരി സഖി നിൻ നീലനയനം
വദനം ലാസ്യ വിലാസ നടനം…..)

ശ്രുതിയൊഴുകും ശ്രുതി സാഗരമായി
വിടരും ബാഷ്പദളങ്ങൾ പോലെ
അലിയുവാനായ് ഞാൻ കാത്തു
നിന്നൊരു ; സാഗര സംഗമമിവിടെ
ശ്രുതി സാഗര സംഗീതമായി ……..
(നീലാംബരി സഖി നിൻ നീലനയനം
വദനം ലാസ്യ വിലാസ നടനം……)
=== 🖊️==

By ivayana