രചന : മധു മാവില✍

തോറ്റതറിയുന്ന ദിവസം..
ഇന്നാണ് റിസൾട്ട്…
മെയ് രണ്ട്..
ജയിച്ചതറിയുന്ന ദിവസം.
ചിലർക്ക് തോറ്റതറിയുന്ന ദിവസം..
മറ്റു ചിലർക്ക് പാസ്സായാലും പണിക്ക് പോകണോ പഠിക്കണോ എന്ന് തീരുമാനമാകുന്ന ദിവസം.


പാച്ചന് ഇന്നലെ മുതൽ തുടങ്ങിയ ഒരു വല്ലായ്യ. ചെറിയ തോതിലുള്ള വിറയൽ
തുടങ്ങി വയറ്റിൽ വേദന..എന്തോ ഒരു ദഹനക്കേട് തുടങ്ങിയിട്ടും ആരോടും പറഞ്ഞില്ല
ഇന്നലെ രാത്രിയിലും പാച്ചൻ ഇടക്കിടെ ഉറക്കത്തിൽ ഞെട്ടിയുണർന്നു.
ലാസ്റ്റ് ദിവസം ബാലൻ മാഷ് പറഞ്ഞത് അവന് മറക്കാൻ പറ്റുന്നില്ല.
നല്ലവണ്ണം പഠിച്ച് ഉത്തരം എഴുതിയില്ലങ്കിൽ രണ്ട് പേരും തോൽക്കും.
അത് പറഞ്ഞു നിർത്തുമ്പോൾ കണ്ണടക്കുള്ളിലൂടെയുള്ള നോട്ടം പാച്ചൻ്റെ കണ്ണിൽ വന്നുനിന്നതാണുറക്കം ഇല്ലാതാക്കിയത്.


ടീച്ചറെ മക്കൾക്കും പഠിക്കുന്നവർകും പൊങ്ങച്ചക്കാർക്കും പെൺകുട്ടികൾക്കും
ജയിച്ചതറിയുന്ന ദിവസമാണ് മെയ് രണ്ട്. അന്ന് എല്ലാവർക്കും നല്ല സന്തോഷമാണ്.. രാവിലെ എണീറ്റ് കുളിച്ച് മാറ്റി റെഡിയായ് അടുത്തടുത്ത വീട്ടിലുള്ളവർ ഒന്നിച്ച് ജാഥയായാണ് സ്കൂളിലേക്ക് ജയിച്ചതറിയാൻ നടക്കും…മുട്ടായി വാങ്ങാനുള്ള പൈസ മുൻകൂട്ടി കരുതി വെക്കും. പച്ച കളർപേപ്പറിൽ പൊതിഞ്ഞ പാരീസ് മുട്ടായി കൈനിറയെ വാങ്ങിക്കുന്ന ദിവസം..


ജയിച്ചവർ കൂട്ടുകാർക് കൊടുത്തതിന് ശേഷം അടുത്തടുത്ത വീടുകളിലടക്കം കൊണ്ട്പോയ് കൊടുക്കണം.
അതൊരംഗീകാരമാണ്.
ജാനുവേച്ചിയേ ഞാൻ ആറാം ക്ലാസിലേക്ക് പാസ്സായി എന്ന് പറയുമ്പോൾ വല്യ ഗമയായിരിക്കും .


മുട്ടായി കൊണ്ടു കൊടുക്കുമ്പോൾ തന്നെ അഞ്ചാം ക്ലാസ്സിലെ പുസ്തകങ്ങൾ രജിക്ക് വേണമെന്ന് ജാനുയേച്ചി ബുക്ക് ചെയ്യും.. പഠിക്കുന്ന കുട്ടികളുടെയും
ഒന്നും പഠിക്കാത്തവരുടെയും പുസ്തകത്തിന് വലിയ കേട്പാട് പറ്റാറില്ല.
കഴിഞ്ഞവർഷം സുരേഷിൻ്റെ ബുക്കുകൾ തനിക്ക് കിട്ടിയതാണ് , വീണ്ടും രജിക്ക് വേണ്ടി ചോദിക്കുന്നത്… ഒന്നു രണ്ടണ്ണത്തിൻ്റെ കവർ കീറിയത് ഒട്ടിച്ച് സോവിയറ്റ്നാടിൻ്റ് , പേപ്പർ പൊതിയിട്ടാൽ മതി. സ്കൂൾ പൂട്ടുന്ന ദിവസം തൊട്ട് അമ്മ അടുത്തടുത്ത വീട്ടിലുള്ളവരോട് പുസ്തകത്തിന് ചോദിക്കാനും തുടങ്ങും
റിസൾട്ട് വന്ന ദിവസം ആ പഴയ ടെക്സ്റ്റ് ബുക്കുകൾ ഒരോന്നായ് എല്ലാവരും കാണത്തക്കെ ഇത്തിരി ഗമയോടെ തുറന്ന് നോക്കുന്നത് ഒരു ചടങ്ങാണ്..
അടുത്ത ആൾക്ക് കൈമാറുന്നതിന് മുന്നെയുള്ള ജയിച്ചവൻ്റെ യാത്രയാക്കൽ..
എല്ലാവരും ജയിച്ചതറിയുന്ന ദിവസം തോറ്റതറിയുന്നവരും ഉണ്ടാകും. ചില കൊല്ലങ്ങളിൽ കൂടുതൽ പേർ തോറ്റിട്ടുണ്ടാകും..

പകുതിക്ക് പOനം നിർത്തിയവരക്കം തോൽക്കുന്നത് അന്നാണ്. വരാന്തയിൽ കയറാതെ
ജയിച്ചിനോന്ന് നോക്കണമെന്ന് സുകേഷിനെ ഏൽപിക്കുന്ന രാജീവൻ സ്കൂളിൻ്റെ മുറ്റത്ത് വരെയേ പോകൂ..
ടെൻഷനില്ലാത്തവർ ടെൻഷനടിക്കണ്ടല്ലോ.
ഓഫീസ് റൂമിൻ്റെ ചുമരിൽ വെള്ളയിൽ കറുത്ത വരയുള്ള പേപ്പറിൽ അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസ്സിലെ ജയിച്ചവരുടെ മാത്രം.
ക്ലാസ്സ്.. പേര് എഴുതി ഒട്ടിക്കും.
V-A,
V-B,
V- C
തിരഞ്ഞടുപ്പുകളിൽ മാത്രമാണ് തോറ്റവരുടെ പേര് എഴുതിവെക്കാറ് മറ്റെവിടെയും തോറ്റവരുടെ പേര് എഴുതി വെക്കാറില്ല.. . ജയിച്ചതറിയുന്ന ദിവസം
മെയ് രണ്ട്,
അന്നാണ് പാച്ചൻ്റെ മാത്രം ഡിവിഷൻ മാറി പോകുന്നത്.


പല തവണ ഉറപ്പിച്ചാലും A ആണോ B ആണോ C ആണോന്ന് ഉറപ്പില്ലാത്ത വല്ലാത്തൊരു ദിവസം.
എല്ലാ പേപ്പറിലും പേര് നോക്കി ലിസ്റ്റിൽ പേരുണ്ടന്ന് ഉറപ്പാക്കുന്നത് വരെ വല്ലാത്ത അങ്കലാപ്പാണ്.
ക്ലാസ് മാറി റിസൾട്ട് നോക്കി ജയം ഉറപ്പിച്ചവർ പിന്നീട് തോറ്റു പോയിട്ടുണ്ട്. ക്ലാസ്സിൽ ഒരേ പേരുള്ളവരുടെ റിസൾട്ട് നോക്കുന്നതിന് വീണ്ടും വീണ്ടും എത്തി നോക്കുന്നവരുടെ തിരക്ക് ഒഴിയാൻ കാത്ത് നിന്ന് ടെൻഷനടിക്കുന്ന രഞ്ചി.. ഒരു ചിത്രമാണ്.
അങ്ങിനെ മെയ് രണ്ടിന് ജയിച്ചിട്ടും ജൂൺ ഒന്നിന് തോറ്റു പോയ ഒരാളാണ് രാജീവൻ
റിസൾട്ട് വന്ന ദിവസം മുതൽ ജയിച്ച രാജീവന് ആറാം ക്ലാസ്സ് തുടങ്ങുന്ന ദിവസം
തോറ്റതറിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി.മറ്റു ചിലർക്കും സങ്കടം വന്നു.
രാജീവൻ അന്ന് പഠനം മതിയാക്കി..


എന്നാലും എല്ലാ ദിവസവും രാവിലെ അനീശൻ്റെ കൂടെ വീട്ടിൽ നിന്ന് പുറപ്പെടും ..വയലിൽ എത്തുന്നതിന് മുന്നെ വയറ് വേദന വരും .

മധു മാവില

By ivayana