രചന : ഷാജി ഗോപിനാഥ് ✍

ജനിച്ചിട്ട് 36 വർഷങ്ങൾക്ക് ശേഷമാണ് പഴമയിലേയ്ക് തിരിച്ചു പോകണമെന്ന് അവൾ ആഗ്രഹിച്ചത്. ഈ പോക്ക് വെറുതെ ഒരു പോക്കല്ല.തന്റെ മനസ്സ് തേടിയുള്ള യാത്ര. കുറച്ചുനാളായി ആഗ്രഹിക്കുന്നത് തന്റെ മനസ്സ് ഒന്ന് കാണണം അതിനൊപ്പം ഹൃദയവും കണ്ടെത്തണം. പറ്റുമെങ്കിൽ അതിനെ കയ്യിലെടുത്ത് ലാളിക്കണം വളരെ വിചിത്രമായ ആഗ്രഹം. ഒടുക്കത്തെ ആഗ്രഹം എന്നൊക്കെ പറയാമെങ്കിലും അവൾ അങ്ങനെ ആശിച്ചുപോയി.


അവളുടെ ആഗ്രഹം ന്യായമാണ് ഒരാൾ തന്റെ ഹൃദയം നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചാൽ അത് കേട്ട് നിൽക്കുന്നവർക്ക് നോ പറയാൻ പറ്റുമോ.അത് അവൾക്ക് അവളോട് തന്നെയുള്ള സ്നേഹത്തിന്റെ പര്യായങ്ങൾ ആകുന്നു. ആഗ്രഹങ്ങൾക്ക് പരിധിയില്ല. ആർക്കും ആഗ്രഹിക്കാം. അത് പ്രാവർത്തികമാകുക എന്നത് രണ്ടാമത്തെ കാര്യം.


ആഗ്രഹങ്ങൾക്ക് ആകാശത്തോളം ഉയരം. ഉയരത്തിൽ ചിന്തിച്ചവർ ഉയരങ്ങൾ കീഴടക്കി. താഴേയ്ക് ചിന്തിച്ചവർ താഴ്ചകൾ കീഴടക്കി. അതിൽ നിന്ന് പലതും നേടി. ആശകൾ പിന്നെയും മുന്നോട്ട്. പോയ വഴികളിലെല്ലാം പലതും നേടി പലതും സംഭവിച്ചു. ഇന്നും സംഭവിച്ചു കൊണ്ടേയിരിക്കുന്നു.
വർഷങ്ങൾക്ക് മുൻപ്.ഹൃദയം ഇല്ലാത്തവളായി മാറിപ്പോയ ഭൂതകാലം അവൾക്ക് നിരാശകൾ സമ്മാനിച്ചിരുന്നു. തന്റെ ജീവനിൽ നിന്ന് പടിയിറങ്ങിപ്പോയ മനസിനെ ഇന്നും അവൾ സ്നേഹിക്കുന്നു.ആ ബന്ധത്തിന് പരിധികൾ ഇല്ല. തന്റെ മനസ് നഷ്ടപ്പെടുത്തിയതിനുശേഷം ഇന്ന് മറ്റാരോ ആണ് തന്റെ ഉള്ളിൽ. അന്ന് പാതി വഴിയിൽ നഷ്ടപ്പെട്ടതിനെ തേടിയുള്ള തിരിച്ചു പോക്കിന് വിലക്കുകൾ ഇല്ല. നഷ്ടപ്പെട്ടവരുടെ വേദനകൾ അവർക്ക് അല്ലാതെ മറ്റാർക്കും അറിയില്ല.

ജീവിതം ഒന്നേയുള്ളു. അതിനിടയിൽ പാതിയിൽ നിലച്ചുപോയ ബന്ധങ്ങൾ എത്ര ദയനീയംമനസും മനസും കൈമാറ്റം ചെയ്തുകിട്ടിയ പുതിയ ജീവിതത്തിലും മറക്കാത്ത സ്മരണകൾ. കൈമോശം വന്നു പോയ ജൻമാന്തരങ്ങളിൽ ജൻമം കൊണ്ട അപൂർവ്വതകളിൽ മയങ്ങിയുണർന്ന ഒരു ജീവിതം അവളിൽ ഇന്ന് അവശേഷിക്കുന്നു. അത് ഇന്നിന്റെ ഇന്നിൽ അവഗണിക്കുന്നില്ല. അവൾ തേടിയത് തന്റെ ആത്മാവിനെ തന്നെ ആയിരുന്നു. ശരീരത്തിൽ തുടിച്ചിരുന്നത് ഇന്ന് ഒന്നു കാണണം.


വർഷങ്ങൾക്കു മുൻപ് എന്നോ ഒരിക്കൽ തന്റെ ശരീരത്തിൽ നിന്ന് അടർത്തിമാറ്റിയ ഹൃദയം അത് ഒരിടത്ത് സുരക്ഷിതമായി ഫോർമാലിൻ ലായനിയിൽ ഉറങ്ങികിടക്കുന്നു. ആ ആത്മാവാണ് തന്റെഹ്യദയം.അത് അവൾ ഇന്നും തേടിക്കൊണ്ടിരിക്കുന്നു. അപകടത്തിലായ ഹൃദയം മാറ്റി പകരം മറ്റാരുടെയോകടം കൊണ്ട ഹൃദയവുമായി ജീവിച്ചു കൊണ്ടിരിക്കുന്ന പതിനാറു വർഷങ്ങൾക്ക് മുൻപ്തന്റെജീവനില്ലാത്ത ഹൃദയം ഒരു കാഴ്ചവസ്തുവായി നൽകിയിടത്ത് അത് ഇന്നും സുരക്ഷിതമാണ് നിത്യേന ധാരാളം ആൾക്കാർ കണ്ട് പോകുന്ന തന്റെ ഹൃദയം ഇന്ന് അവൾക്ക് അന്യമല്ല. ആ പൂർവ്വ ബന്ധത്തിന് വിലക്കുകളോ പരിധികളോ ഇല്ല.. ഇല്ലാത്തതിനെ തേടുകയല്ല.. ഇതും അനിവാര്യമായിരിക്കാം. മൺ മറഞ്ഞുപോകാത്ത സത്യം. ലോകം ള്ളിടത്തോളം നിലനിൽക്കും.


പ്രദർശന മുറിയിലെചില്ല് കുപ്പിയ്കത്ത്സൂക്ഷിച്ചിരിക്കുന്ന തന്റെ ഹൃദയത്തിന് മുന്നിൽ ഒരു നിമിഷം അവൾ മൗനമായി. അവർക്ക് തമ്മിൽ ഒരു പാട് പറയാനുണ്ടായിരുന്നു. പക്ഷേ ആ ഭാഷ മറ്റാർക്കും മനസിലായില്ല. ഹൃദയവും മനസും തമ്മിൽ പറഞ്ഞത്.

ഷാജി ഗോപിനാഥ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25