ഒന്നരപ്പതിറ്റാണ്ടിനു ശേഷം ന്യൂ ദെൽഹി റെയിൽവേസ്റ്റേഷനിൽ നില്ക്കുമ്പോളോർത്തു അവളാകെ മാറിയിരിക്കുന്നു. ന്യൂയോണ്‍ ബൾബുകളുടെ മഞ്ഞവെളിച്ചത്തിൽ കൂടുതൽ സുന്ദരി. ഒരുപാടുനേരം മാറിയ അവളെയങ്ങിനെ നോക്കി നിന്നപ്പോൾ മനസ്സിൽ മൗനം കൂടുകൂട്ടി.

മുന്നിൽ സമാന്തരരേഖകളായി നീളുന്നയിരുമ്പു പാളങ്ങൾ നീണ്ടുനീണ്ടു പോവുന്നു. ആരെയോ തേടിയെന്നപോലെ. ഒരിക്കലുമവസാനിക്കാതെ മനസ്സിലെ ചിന്തകൾ പോലെ. തന്നെ പോലെ തന്നെയൊരുകണക്കിൽ ജീവിതവും താനും സമാന്തരമായി നീളുക അല്ലെ ഒരിടത്തും സമരസപ്പെടാതെ. പലടത്തും വീർപ്പിച്ചുകെട്ടിയ മുഖവും മൂകമായ മനസ്സുമായി മുഖാമുഖം നിന്നു പിന്തിരഞ്ഞു നടക്കുകയല്ലേ ഒരു പിൻവിളി പോലും വിളിക്കാതെ.

ഞാനറിയുന്ന ദെൽഹി അന്നവൾക്കിത്ര തിരക്കില്ലയിന്നു . കുറേകൂടി ശാലിന സുന്ദരിയായിരുന്നു. ഇന്നു പക്ഷെ മദാലസായ ഒരുത്തെരുവുപ്പെണ്ണിനെ പോലെ ഉള്ളിലെവിടെയോ ഒരു തരം വെറുപ്പു കുമിഞ്ഞുകൂടി. ചുറ്റും വീക്ഷിയ് ക്കുമ്പോള്‍ ഫ്ളാറ്റ്ഫോമിന്റെ ഇരുമ്പു തൂണുകളിൽ ചാരി മുഷിഞ്ഞ കബിളികെട്ടുകൾ പോലെ ചിലർ ചാരിയിരുന്നു ഉറങ്ങുന്നു. പിന്നെയും ഡല്‍ഹി അവള്‍ ചിന്തകളില്‍ കടന്നുകൂടി വിളിക്കാതെ എത്തുന്ന അഥിതിയെപ്പോലെ. ദെൽഹി തണുപ്പിലുറഞ്ഞുകൂടുന്നു.

ഋതുഭേദങ്ങള്‍ കൂടുതല്‍ തീവ്രമാകുന്ന ഡല്‍ഹി….
ശവകുടീരങ്ങളുടെ….
ചാണക്യ തന്ത്രങ്ങളുടെ …….
നിര്‍വികാരതയുടെ………
ഉപജാപങ്ങളുടെ…….
നഷ്ടപ്പെടലുകളുടെ….
അരക്ഷിതാവസ്ഥയുടെ…….
അങ്ങിനെ അവളുടെ മുഖത്തിനു ഭാവങ്ങൾ ഒരുപാട്.

ഞാൻ ദെൽഹിയെ അടുത്തറിയുന്നതു ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിനാലിന്റെ അവസാന പാദങ്ങളിലാണ്. അന്നു ദെൽഹി കാലാപ മുഖരിതമായിരുന്നു. ഭീതിയുടെനിഴലിൽ അടുത്ത പ്രഭാതങ്ങളിൽ കേൾക്കുന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ ദൃശ്യങ്ങൾ ധമനികളിൽ രക്തം കട്ടപിടിപ്പിക്കുന്ന പുലരികൾ. ദെൽഹിയുടെ മടിത്തട്ടിലെയ്ക്കുള്ള എന്റെ കുടിയേറ്റം ഇന്ത്യ ഒര്മ്മിക്കു വാൻ ഇഷ്ടപ്പെടാത്തൊരു മുഹൂർത്തത്തിൽ.
മനസ്സിലോടിയെത്തിയ ഓർമ്മകളിൽ നിന്നുംമുണർന്നതു അലക്സ്‌ തോളത്തു കൈവെച്ചപ്പോൾ. കാശ്മീരി ഗേറ്റ് വഴി

പുറത്തുകടന്നപ്പോൾ ഒരുപാടു അപരിചിതത്വം തോന്നി. ഞാനറിയുന്ന ദെൽഹി എന്നെ അറിയുന്ന ദെൽഹി ഞങ്ങൾക്കിയിടയിൽ ഒരു വലിയ അന്തരമുണ്ടായിരുന്നു നീണ്ട പതിനഞ്ചു വർഷത്തെ വലിയ ഒരു കണക്കിന്റെ അന്തരം.

” എന്താ നീ ആലോചിക്കുന്നെ. ഇവൾ ഒരുപാടുമാറി. ഒരുപാടു സൂക്ഷിക്കണം ഡൽഹിയെ ഇപ്പോൾ. പഴയ നിഷ്കളങ്കത ഒന്നുമില്ല തന്നെ. പേടിയാവുന്നു’. പെണ്‍കുട്ടികൾ ഉണ്ടേൽ തീയാണ് മനസ്സില്”.
ഒരച്ഛൻ, ആ മനസ്സിലെ വേവലാതി നിറഞ്ഞുനിന്നു ആ വാക്കുകളിൽ . അലക്സും ഭാര്യ റാണിയും മകള ശീതളും ഉള്ള ചെറിയ കുടുംബമായിരുന്നന്ന് . പുതിയ അതിഥി വന്ന കാര്യം അവൻ പറഞ്ഞപ്പോൾ കാർ നിർത്താൻ പറഞ്ഞു അടുത്തുകണ്ട കടയിൽ കയറി.

”നീയിപ്പോളെവിടെയാണ് താമസം”.

ഞാൻ ദെൽഹി വിടുമ്പോൾ അവൻ സാവിത്രി നഗറിലായിരുന്നു താമസമെന്നോര്‍ ത്തു. ഇപ്പോൾ അവൻ ഗ്രീൻ പര്ക്കിലോട്ടു വന്നിരിക്കുന്നു. അപ്പോഴണവൻ പറഞ്ഞത് മോൾക്കു ഓൾ ഇന്ത്യയിൽ ജോലി കിട്ടിയെന്ന്.പഴയ വീട് വാടകയ്ക്ക് കൊടുത്തുവെന്നും.

എന്നെ ഞാനാക്കിയ ദെല്‍ഹി. ജീവിതത്തില്‍ സന്തോഷങ്ങളും ദുരിതങ്ങളും സമ്മാനിച്ച ഇന്ദ്ര പ്രസ്ഥം. മിനറുകള്‍, പാര്‍ക്കുകള്‍ നിറഞ്ഞ ദെല്‍ഹി. കലാലയ ജീവിതത്തിനു തിരശീലയിട്ടു ജീവിതത്തിന്‍റെ പരുക്കന്‍ തലങ്ങളിലേക്കു പാദങ്ങള്‍ അമര്‍ത്തി ചവിട്ടിനില്‍ക്കാന്‍ വിധിക്കപ്പെട്ട മണ്ണ്. ഇവിടെ നിന്നും തുടങ്ങിയ ജീവിത യാത്രയില്‍ ഈ മണ്ണിനു ഒരു സ്ഥാനം ഉണ്ട്.

ഇവിട്ടെ വെച്ചാണു മരണത്തെ മൂന്നാംവട്ടം മുഖാമുഖം കണ്ടതു. ഇവിടെ വെച്ചാണ് ജീവിത മധുരം നുകര്‍ന്നതു. ലഹരിയുടെ ആദ്യ വിരുന്നും ദസറയുടെയും ദീപാവലിയുടെയും വര്‍ണ്ണ ഘോഷങ്ങളും ആസ്വദിച്ചതും ഇവിടെ വെച്ചു തന്നെ. പിന്നെ ജീവിതതയാന്റെ ദുരന്തം മുഴുവനേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടതും.

ഇന്ത്യയെ കാണണമെങ്കില്‍ ഡല്‍ഹിയില്‍ ചെന്നാല്‍ മതി എല്ലാ ജാതിമതവിഭാഗങ്ങളും എല്ലാ ഭാഷ സംസരിക്കുന്നവരും എല്ലാവരും നാനാത്വത്തില്‍ ഏകത്വം ശരിക്കും തലസ്ഥാന നഗരി തന്നെ.

പഴമയും പുതുമയും കൈകോര്‍ത്തു നില്ക്കുന്ന ഈഡല്‍ഹിയെ രണ്ടായി പകുതുകൊണ്ട് കാളിന്ദി. യുഗ പുരുഷന്മാര്‍ ഉറങ്ങുന്ന സമാധിസ്ഥാനങ്ങള്‍. മുഗള്‍ ചക്രവര്‍ത്തിമാര്‍ ചെങ്കോല്‍ കയ്യാളിയിരുന്ന ചെങ്കോട്ട. നവഭാരതത്തിന്‍റെ ആഘോഷ തിമിര്‍പ്പിന്റെ ചെങ്കോട്ട, അമര്‍ ജവാന്‍ ജ്യോതി. അങ്ങിനെ ദെല്‍ഹി എന്റെ ജീവിതത്തിലും നിറഞ്ഞു നിന്ന ദിനങ്ങള്.

By ivayana