ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

നീലഗിരി എന്ന വാക്ക് സംസ്കൃതത്തിലെ നീലി (നീല) ഗിരി (മല) എന്നീ വാക്കുകളിൽ നിന്നാണ് വന്നത്.
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികൾ മലകൾക്ക് നീല നിറം നൽകുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു.
നീലഗിരിയിൽ പുരാതന കാലം മുതൽ മനുഷ്യർ വസിച്ചിരുന്നതായി പറയപ്പെടുന്നു.
തോടർ,കോട്ടർ,കുറുമ്പർ,ഇരുളർ,ബടുകർ അടക്കമുള്ള ആദിമ നിവാസികളാണ് ഈ നാടിൻ്റെ തനതു സംസ്കാരത്തിൻ്റെ ഉടമകൾ.
നീലഗിരിയുടെ രാഷ്ട്രീയ ചരിത്രം നോക്കിയാൽ മൈസൂരിലെ ഗംഗാ രാജ വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പിന്നീട്‌ ചേരൻമാർ,ചോളൻമാർ,
പാണ്ഡൃൻമാർ,രാഷ്ട്ര കൂടൻമാർ,ഹോയ്സാല രാജാക്കൻമാർ എന്നിവരുടെ ഭരണത്തിനു കീഴിലായിരുന്നു ഈ പ്രദേശം.
ഹോയ്സാല ചക്രവർത്തിയായ വിഷ്ണുവർദ്ധൻ (എഡി 1111-1141) നീലഗിരി കീഴടക്കി നീല പർവ്വതങ്ങളെ ഒരു നഗരമാക്കി മാറ്റിയതായി പറയപ്പെടുന്നു.
1760 മുതൽ 1799 വരെ നീലഗിരി
ഹൈദർ അലിയുടെയും ടിപ്പു സുൽത്താൻ്റെയും ഭരണത്തിന് കീഴിലായിരുന്നു.
1799 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം നീലഗിരി പ്രദേശം ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിൽ വന്നു.

കോയമ്പത്തൂർ കലക്ടർ ആയിരുന്ന
ജോൺ സള്ളിവൻ ആണ് നീലഗിരിയിൽ വലിയ സ്വാധീനം ചെലുത്തിയ ആദ്യത്തെ യൂറോപ്യൻ.
ബ്രിട്ടീഷ്കാർക്ക് കൈമാറിയശേഷം നീലഗിരി കോയമ്പത്തൂർ ജില്ലയുടെ ഭാഗമായിരുന്നു.
1882 ഫെബ്രുവരി 1 ലാണ് നീലഗിരിയെ ഒരു സ്വതന്ത്ര ജില്ലയായി പ്രഖ്യാപിച്ചത്.
നിലവിൽ നീലഗിരി ജില്ലയുടെ ജനസംഖ്യ ഏകദേശം 7.08 ലക്ഷമാണ്.
തമിഴ്നാട്ടിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യ കുറയുന്ന പ്രവണത കാണിക്കുന്ന
ചുരുക്കം ചില ജില്ലകളിൽ ഒന്നാണ്‌ നീലഗിരി.
ജനസാന്ദ്രത നിരക്ക് ചതുരശ്ര കിലോമീറ്ററിന്
ഏകദേശം 287 ഉം,വനവിസ്തൃതി നിലവിൽ ഏകദേശം 67% എന്നുമാണ് കണക്കാക്കപ്പെടുന്നത്.

ഇനി നമുക്ക് ഗൂഡല്ലൂർ,പന്തലൂർ താലൂക്ക് കളിലേക്ക് വരാം
1877 ന് മുൻപ് ഗൂഡല്ലൂർ പന്തലൂർ പ്രദേശങ്ങൾ തെക്ക് കിഴക്കൻ വയനാട് എന്നാണ് അറിയപ്പെട്ടിരിന്നത്.
മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയുടെ ഭാഗമായിരിന്നു.
1877 ൽ ബ്രിട്ടീഷ് ഭരണകൂടം ഈ പ്രദേശങ്ങളെ മലബാർ ജില്ലയിൽ നിന്ന് വേർതിരിക്കുകയും നീലഗിരി ജില്ലയോട്
കൂട്ടിച്ചേർക്കുകയും ചെയ്തു.
1983 ന് ശേഷം ഗൂഡല്ലൂർ താലൂക്കിനെ വിഭജിച്ചാണ് പന്തലൂർ താലൂക്ക് ഔദ്യോഗിക മായി രൂപീകരിച്ചത്.

ഇതിനു ശേഷമാണ് രണ്ടു താലൂക്ക്കൾക്കും
പ്രത്വേക രെജിസ്ട്രേഷൻ രീതികളും ഭരണപരമായ ഘടനകളും മറ്റും ലഭിച്ചത്‌.
മലബാറിൽ നിന്നുള്ള ചരിത്ര പരമായ ബന്ധവും കേരള അതിർത്തിയോട് ചേർന്നുള്ള സ്ഥാനവും ഇവിടുത്തെ ജനസംഖ്യയിൽ മലയാളികൾക്ക് ഗണ്യമായ സ്ഥാനവും നൽകുന്നുണ്ട്.
2010 മുതലാണ് ഈ നാട്ടിലെ ഭൂമി റെജിസ്ട്രേഷൻ നിയമത്തിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉടലെടുത്തത്.
പൂർവ്വികരാൽ കൈമാറ്റം ചെയ്യപ്പെട്ട് വന്ന പട്ടയ ഭൂമി പോലും ക്രയവിക്രയം നടത്തുന്നതിനൊ ആവശ്യാനുസരണം തിരിച്ചു വിൽക്കുന്നതിനോ കഴിയാത്ത ദുരവസ്ഥ.

ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യർക്ക് മുന്നിൽ ഭൂമി റെജിസ്ട്രേഷൻ്റെ കാര്യത്തിൽ ഒട്ടനവധി നൂലാമാലകളും നിയമക്കുരുക്കുകളുമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
നിർമാണ പ്രവർത്തനങ്ങളുടെ കാര്യങ്ങളിലും അങ്ങനെ തന്നെ.
വൈകിയെത്തുന്ന നീതി അനീതിക്ക് തുല്യമാണെന്നാണല്ലോ.
എന്നാണ് ഈ ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവുകയെന്ന് ആർക്കും തന്നെ നിശ്ചയമില്ല.
സർക്കാരുകൾ മാറി മാറി വരുകയും മിക്യവാറും എല്ലാ കക്ഷികളും ഭരണത്തിൽ പങ്കാളി ആവുകയും ചെയ്യുന്നുണ്ടെങ്കിലും ഈ താലൂക്കുകളിലെ ഭൂമി റെജിസ്ട്രേഷൻ പ്രശ്നങ്ങൾ പരിരിക്കപ്പെടുന്നതേയില്ല.

2010 ശേഷം പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ ഇടപെടലാണ് ഭൂമി റെജിസ്ട്രേഷൻ നിയമങ്ങളിൽ ബാധകമായത് എന്നാണ് അറിയാൻ കഴിയുന്നത്.
ഈ നാട്ടിലെ ജനങ്ങളുടെ ദുരിതങ്ങൾ ബോധ്യപ്പെടുത്തി രമ്യമായ ഒരു പരിഹാരം കണ്ടെത്താൻ ആർക്കെങ്കിലും കഴിഞ്ഞില്ലെങ്കിൽ ഈ നാട്ടിലെ മനുഷ്യർ നീതിയില്ലായ്മയുടെ പ്രതീകങ്ങളായി അസ്തമിച്ചു പോയേക്കാം.
ഗൂഡല്ലൂർ താലൂക്കിലെ വനവിസ്തൃതി 65-70% ആണെങ്കിലും അനേക കാലങ്ങളായി ഇവിടെ ജനവാസ മേഖല തന്നെയാണ്.

നിലവിൽ ഏകദേശം 1,45,000 ആണ് ഇവിടത്തെ ജനസംഖ്യ.
ജനസംഖ്യയുടെ പകുതിയോളം (47%) മലയാളം സംസാരിക്കുന്നവരാണ്.
സാക്ഷരതാ നിരക്ക് ഏകദേശം 86.73%.ആണ്
പുരുഷൻമാർ 91.37 %, സ്ത്രീകൾ 82.27 % .
ഹിന്ദു 61%,മുസ്‌ലിം 27%, ക്രിസ്ത്യൻ 12%,മറ്റുള്ളവർ 0.3%, എന്നിവയാണ് പ്രധാന മതങ്ങൾ
പന്തലൂർ താലൂക്കും ഒട്ടും വിത്യസ്ഥമല്ല.
വനവിസ്തൃതി 50-60% ആണെങ്കിലും
നൂറ്റാണ്ടുകളായി ഇവിടെ ജനവാസ മേഖല തന്നെയാണ്.
നിലവിൽ ഏകദേശം 1,65,000 ആണ് ജനസംഖ്യ.
വലിയൊരു വിഭാഗം ജനങ്ങൾ സംസാരിക്കുന്നത് ( 45% )മലയാളമാണ്.
സാക്ഷരതാ നിരക്ക് ഏകദേശം 86.73% ആണ്.
പുരുഷൻമാർ 92.1%,സ്ത്രീകൾ 81.6%.
ഹിന്ദു 70.6%, മുസ്‌ലിം 17.9%, ക്രിസ്ത്യൻ 11.3%, മറ്റുള്ളവർ 0.2% എന്നിവയാണ് പ്രധാന മതങ്ങൾ
കാലാകാലങ്ങളായി വികസനത്തിൻ്റെ കാര്യത്തിൽ വളരെയേറെ പിന്നോക്കമാണ് ഈ രണ്ടു താലൂക്കുകൾ അടങ്ങുന്ന ഗൂഡല്ലൂർ നിയമസഭാ മണ്ഡലം.

മികച്ച ചികിൽസാ സൗകര്യങ്ങൾക്കായി മറ്റു താലൂക്ക്കളെയും സംസ്ഥാനങ്ങളെയുമാണ് ഇന്നും ഈ നാട്ടുകാർ ആശ്രയിക്കുന്നത്.
കൃഷി തന്നെയാണ് ഈ രണ്ടു താലൂക്കുകളിലെയും ജനങ്ങളുടെ
പ്രധാന ഉപജീവനമാർഗം.
ഭൂമി റെജിസ്ട്രേഷനിലെ പ്രശ്നങ്ങൾ
എല്ലാം പരിഹരിക്കാൻ കഴിയും എന്ന പ്രത്യാശ മാത്രമാണ് ഈ നാട്ടിലെ ഓരോ മനുഷ്യരെയും മുന്നോട്ടു നയിക്കുന്നത്.

ഷാനവാസ് അമ്പാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *