രചന : അഫ്സൽ ബഷീർ തൃക്കോമല ✍
1933 ജൂലായ് 15 ന് ടി .നാരായണന്‍ നായരുടെയും അമ്മാളുഅമ്മയുടെയും മകനായി മാടത്ത് തെക്കെപാട്ട് വാസുദേവന്‍ നായര്‍ എന്ന എം. ടി. ജനിച്ചു . വിദ്യാഭ്യാസം കുമരനെല്ലൂര്‍ ഹൈസ്കൂളിലും പാലക്കാട് വിക്ടോറിയ കോളേജിലും .1953 ല്‍ ബിഎസ്‌സി(കെമിസ്ട്രി) ബിരുദം നേടിയ അദ്ദേഹം അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്, നോവലിസ്റ്റ്,തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ മികവ് തെളിയിച്ചു .
അദ്ദേഹം രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. 1965ൽ എഴുത്തുകാരിയും വിവർത്തകയുമായ കോഴിക്കോട്ടെ എം ബി ട്യൂട്ടോറിയൽസിൽ ഒരേ കാലത്ത് അധ്യാപകരായിരുന്ന മൂന്നു വയസ്സോളം കൂടുതലുണ്ടായിരുന്ന പ്രമീളയും വിവാഹിതരായി. എംടിയെ ഇംഗ്ലിഷ് വായനക്കാർക്കു പരിചയപ്പെടുത്തിയതിൽ പ്രമീളയുടെ വിവർത്തനങ്ങൾ ഏറെ സഹായിച്ചു. പിന്നീട് മകൾ സിത്താരയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ എത്തിയിരുന്ന പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയുമായി എം.ടി. പ്രണയത്തിലായതോടെ 11 വർഷത്തെ ദാമ്പത്യം തകർന്നു .1977ൽ കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് അവരിൽ അശ്വതി നായർ (നർത്തകി) എന്ന മകളുമുണ്ട്.
1948 ല്‍, മദ്രാസില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രകേരളം മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ടം’ ആണ് എംടി യുടെ ആദ്യ ചെറുകഥ.
എന്നാല്‍ 1953 ല്‍ മാതൃഭൂമി സംഘടിപ്പിച്ച ലോക കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ “വളര്‍ത്തുമൃഗങ്ങള്‍” എന്ന കഥയോടു കൂടിയാണ് അദ്ദേഹം ചെറുകഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായിത്തീരുന്നത്. കൂട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ് എന്നീ കഥകള്‍ പുറത്തുവന്നതോടെ എം ടി വാസുദേവന്‍ നായര്‍ എന്ന ചെറുകഥാകൃത്ത് മലയാളത്തിലെ ഒന്നാംകിട കഥാകൃത്തുക്കളുടെ നിരയിലേക്കുയര്‍ന്നു തുടർന്ന് മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, , രണ്ടാമൂഴം, വാരാണസി(നോവലുകള്‍ ) ; , ഓളവും തീരവും, , വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓര്‍മ്മക്ക്, വാനപ്രസ്ഥം, എം ടി യുടെ തിരഞ്ഞെടുത്ത കഥകള്‍, ഡാര്‍ എസ് സലാം, രക്തം പുരണ്ട മണല്‍തരികള്‍ , വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്(കഥകള്‍ ) ഗോപുരനടയില്‍ (നാടകം) കാഥികന്റെ കല, കാഥികന്റെപണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളി പൂക്കളുടെ കാലം(പ്രബന്ധങ്ങള്‍ ) ആള്‍കൂട്ടത്തില്‍ തനിയെ(യാത്രാവിവരണം) എംടിയുടെ തിരക്കഥകള്‍ ,എന്നിവയാണ് പ്രധാന കൃതികൾ ,1964ല്‍ മുറപ്പെണ്ണ് എന്ന ചലച്ചിത്രത്തിന് തിരക്കഥ തയാറാക്കിയ എം.ടി 1973ല്‍ “നിര്‍മാല്യം “സംവിധാനം ചെയ്തു. പി.ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിച്ച ചിത്രം അതുവരെയുള്ള നായക സങ്കൽപം മാറ്റി മറിച്ച ചിത്രം കൂടിയാണ് .പിന്നീട് അദ്ദേഹത്തിന്റെ തന്നെ കഥകളായ മഞ്ഞ്,കടവ് , ബന്ധനം ഒക്കെയും ചലച്ചിത്രമായതു അദ്ദേഹത്തിന്റെ സംവിധാനമികവിലായിരുന്നു.ഇരുട്ടിന്റെ ആത്മാവ് വളര്‍ത്തുമൃഗങ്ങള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ആരൂഢം, ,ഓളവും തീരവും, ബന്ധനം, ഓപ്പോള്‍ , ,വളര്‍ത്തുമൃഗങ്ങള്‍ , അനുബന്ധം, തൃഷ്ണ , വാരിക്കുഴി, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, പരിണയം, വൈശാലി,സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ഥാടനം പെരുന്തച്ചന്‍, വടക്കൻ വീരഗാഥ, പഴശ്ശിരാജ, തുടങ്ങി അൻപതോളം തിരക്കഥകളിൽ ഭൂരിപക്ഷവും സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ കലാസൃഷ്‌ടി കളാണ് .
എന്‍.പി മുഹമ്മദുമായി ചേര്‍ന്ന് “അറബിപ്പൊന്ന് “എന്ന നോവല്‍ എഴുതിയത് സൗഹൃദം ദൃഢമാക്കാനായിരുന്നെങ്കിലും മലയാളത്തിലെ ബ്രിഹത് നോവലും മികച്ച സാഹിത്യ കൃതിയുമാണ്. മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപരായിരുന്ന അദ്ദേഹം നവാഗത എഴുത്തുകാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിച്ചു . മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ക്ക് പ്രേംനസീര്‍ അവാര്‍ഡ് ,ജെ സി ദാനിയേൽ അവാർഡ് ,നിരവധി തവണ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാഹിത്യ രംഗത്ത് വയലാര്‍ അവാര്‍ഡ് മു ട്ടത്തുവര്‍ക്കി ഫൌണ്ടേഷന്‍ അവാര്‍ഡ് ,കേരള സാഹിത്യ അക്കാദമി അവാര്ഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് ,ഓണററി ഡി-ലിറ്റ് ബിരുദം,എഴുത്തച്ഛൻ പുരസ്കാരത്തിനും കൂടാതെ 1995 ല്‍ ജ്ഞാനപീഠ പുരസ്കാരത്തിനുമ ര്‍ഹാനായി. 2005 ലെ പത്മഭൂഷണ്‍ ലഭിച്ചു.വിട്ടു വീഴ്ചയില്ലാത്ത രചനാ ശൈലിയാണ് എം ടി യെ കാലാതീതനാക്കിയത്. “ചതിയൻ ചന്തു” എന്ന വടക്കൻ പാട്ടിലെ ദുഷ്ട കഥാപാത്രത്തെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാക്കിയതും അദ്ദേഹത്തിന്റെ രചനാ വൈഭവമാണ് കാണിക്കുന്നത്.
സേതുവിന്റെയും സുമിത്രയുടെയും കഥ പറഞ്ഞ എം ടി .യുടെ “കാലം ” എന്ന നോവലിൽ “സേതുവിന് എന്നും ഒരാളോടെ ഇഷ്ടമുണ്ടായിരുന്നുള്ളു. സേതുവിനോട് മാത്രം”എന്ന രീതിയിലുള്ള പ്രയോഗങ്ങൾ കൊണ്ടും, കര്‍ക്കിടകം എന്ന കഥയിൽ ക്ഷയിച്ച തറവാടിന്റെ ദൃശ്യങ്ങളും , ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയും , പണവും സമ്പത്തും നേടുന്ന അപ്പുണ്ണി നാലുകെട്ട് വിലക്ക് വാങ്ങുന്നത് അമ്മയോടുള്ള കടമ തീര്‍ക്കാന്‍ വേണ്ടിയല്ല . അധികാര വര്‍ഗത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ കൂടിയാണന്നു “നാലുകെട്ടെ”ന്ന നോവലിലും,അദ്ദേഹം പറയുന്നത് കൊണ്ടാണ് “കാലാതീതമായ എഴുത്തുകാരൻ “എന്നദ്ദേഹത്തെ വിളിക്കു്ന്നത് .
നാട്ടില്‍ കോളറ പടര്‍ന്നുപിടിക്കുമ്പോള്‍ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പലരും കടന്നുപോകുമ്പോള്‍ മരിച്ചവരെ മറവ് ചെയ്യാനും രോഗം തളര്‍ത്തിയവരെ രക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ഗോവിന്ദന്‍കുട്ടി മാനുഷിക മൂല്യങ്ങളുടെ പുതിയ പാതവെട്ടി തെളിയിക്കുകയാണ്.മാത്രമോ ഉൽകൃഷ്ടമായ മത സൗഹാർദ്ദത്തിന്റെ മികച്ച ഉദാഹരണങ്ങളും കൂടി വർത്തമാന കാലത്തെ ഏറ്റവും പ്രസക്തമായ
“അസുര വിത്ത്” എന്ന കൃതി അറുപതു വര്ഷം മുൻപ് അദ്ദേഹമെഴുതിയതാണ് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു .എം ടി വളർത്തു മൃഗങ്ങൾ എന്ന സിനിമക്ക് വേണ്ടി ചലച്ചിത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ട് എന്നത് പുതു തലമുറയ്ക്ക്
അറിയാൻ ഇടയില്ല.
മലയാള സാഹിത്യ ലോകത്തെ നിത്യ ഹരിത സാന്നിധ്യമായ എം ടി 2024 ഡിസംബർ 25-ന് അന്തരിച്ചു.
“മരണം പിറവി പോലെത്തന്നെ
ജീവിതത്തിലെ പ്രധാന ചടങ്ങാണ്
ആഘോഷമാണ് “
“വർഷങ്ങളെ ഒന്ന് മാറി നിൽക്കൂ
ഓർമ്മകളുടെ അസ്ഥിമാടം കണ്ടു കൊള്ളട്ടെ “

