കറുത്ത പാതയ്ക്കരികിൽ –
കരുത്താർന്നദേഹം കിടപ്പൂ!
കറുത്തിരുണ്ട രക്തക്കട്ടയാൽ –
കൂട്ടിരിപ്പിനാളില്ലാതെയേറെനേരം!
കൂട്ട് കൂടിയുന്മാദമേറിയ തലച്ചോറ്!
കൂരിരുട്ടിലെയരങ്ങ് മറന്ന മനസ്സ്!
കുത്തഴിഞ്ഞ സൗഹൃദനാടകക്രൂരത –
കുത്തൊഴുക്കിലോടി കുമ്പിടിയായ്!
കരഞ്ഞ് കലങ്ങിയ കൺതടങ്ങളിൽ –
കുറ്റബോധത്തിന്നാലസ്യഭാവം?
കുത്തികുത്തി ചോദ്യശരമെയ്യുമ്പോൾ –
കുറഞ്ഞ വാക്കിലോർമ്മയിലെന്ന കള്ളം !
കണ്ണും കാതും ഇരുട്ടിൻ്റെ ആത്മാവിൽ –
കാൽ തെന്നി ദുരവസ്ഥയ്ക്ക് വഴിമാറി!
കർക്കശക്കാരനായ ദുർവാസാവ് –
കലിയടങ്ങാത്തൊരുഗ്രതപസ്സായ്….

രാജീവ് ചേമഞ്ചേരി

By ivayana