ഏവരും സ്വാതന്ത്രദിനം ആശംസിച്ചപ്പോൾ
ഞാൻ യഥാർത്ഥ സ്വാതന്ത്രത്തെക്കുറിച്ചൊന്ന് ചിന്തിക്കട്ടെ.!

സ്വാതന്ത്രം ലഭിക്കുന്നതിനുമുന്‍പ്, ഭരണഘടനാശില്‍പ്പിയായ ഡോക്ടര്‍,അംബേദ്‌കര്‍ പറഞ്ഞ വാക്കുകളാണിതത്:-

“ഭാരതത്തിനെപ്പോളും നല്ലത്, ബ്രിട്ടീഷ് ഭരണം കുറെ നാള്‍കൂടി തുടരുന്നതായിരുന്നു “.!

പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു മരിക്കുന്നതിനുമുന്‍പ്, പറഞ്ഞവാക്കുകള്‍:-

“ഭാരതം അഭിവൃത്തി നേടുന്നതിനുപകരം, സാധാരണക്കാരുടെ ജീവിതനിലവാരം അടിക്കടി പിന്തള്ളപ്പെടുകയാണുണ്ടായത് “.!

മഹാത്മാഗാന്ധി ഇന്ത്യയില്‍, സഹനസമരം നടത്തിയപ്പോള്‍ , വാസ്തവത്തില്‍, ഭഗത്സിംഗിന്‍റെയും, സുഭാഷ്‌ചന്ദ്രബോസിന്‍റെയും, ഊര്‍ജ്ജിതസമരങ്ങള്‍ക്ക്,തിരശീല വീഴുത്താന്‍ മാത്രമേ, നമുക്കന്നു സാധിച്ചുള്ളൂ.! അങ്ങനെയെങ്കില്‍ ഇന്നിവിടെ ഗാന്ധിജി നേടിയ അഹിംസയിലാണോ ഭരണം നടക്കുന്നത്.? ജവഹര്‍ലാല്‍നെഹ്‌റു പറഞ്ഞ അഭിവൃത്തിയില്ലായ്മ, തുടച്ചുമാറ്റുവാന്‍ നമുക്ക് സാധിച്ചുവോ.?
ഗാന്ധിജിയുടെ അഹിംസവാദമിന്നും നടമാടുന്നുണ്ടോ.?
**
സര്‍വ്വമത,വര്‍ഗ്ഗ, ഭാഷ വിഭാഗീയതകള്‍ സടകുഴഞ്ഞെയുന്നെറ്റ്, കുത്തക മുതലാളിത്തത്തിന്‍റെ, ഹിഡന്‍ അജന്‍ഡയില്‍ അകപ്പെട്ട്, സ്വാമി വിവേകാനന്ദന്‍ പറഞ്ഞപ്രകാരം, സ്ത്രീപീഡനങ്ങളും രക്തച്ചൊരിച്ചിലുകളും അടിക്കടി വര്‍ദ്ധിച്ച് ഭാരതമൊരു ഭ്രാന്താലയമായിക്കൊണ്ടിരിക്കുന്നു.! അതുപോലെ തന്നെ അപ്പന്‍ ദൈവങ്ങളുടെയും, അമ്മദൈവങ്ങളുടെയും, ആള്‍ ദൈവങ്ങളുടെയും എണ്ണം കൂടിക്കൊണ്ടെയിരിക്കുന്നു.!
**
ആലസ്യത്തില്‍നിന്ന് യുവതലമുറ ഇതെല്ലാമുള്‍ക്കൊണ്ട് മദ്യ,മയക്കുമരുന്നു സേവകളില്‍നിന്ന് മോചിതരായി, സത്യത്തിന് വേണ്ടി തുറന്നടിക്കാന്‍ സാധിക്കാത്ത പക്ഷം, നന്മ നിറഞ്ഞവരെ, രാഷ്ട്രീയം നോക്കാതെ, മതം നോക്കാതെ, നമുക്കുവേണ്ടി നിലനിൽക്കുമെന്ന് നാം വിശ്വസിക്കുന്നവരെ നമ്മളെ നയിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇനിയുള്ള നാളുകൾ സ്വാതന്ത്രദിനമേ,….ഹാ കഷ്ടം…..!
**
എങ്കിൽ നമുക്ക്, നമ്മുടെ ത്രിവര്‍ണ്ണപ്പതാകയില്‍ കാണുന്നനിറങ്ങളെ ഓര്‍ത്ത് ഈ സ്വാതന്ത്രദിനത്തിൽ ഒന്നിച്ചുകൂടെ.?
ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ കൊടികള്‍, നമ്മുടെ ദേശത്തിന്‍റെ ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ ഒരുമിച്ചണിനിരക്കുമ്പോള്‍, എന്തുകൊണ്ട് നമ്മുടെ മനസ്സില്‍ മാത്രം മൂന്നിന് മൂവായിരം മതമെന്ന വിഭാഗീയത.? ഭാരതമേ ഇനിയെങ്കിലും ഒന്നിക്കു.!
ഭാരതജനമേ, നമ്മള്‍ സ്വതന്ത്രഭാരതത്തിന്‍റെ ഒരമ്മപെറ്റമക്കളാണെന്ന് മനസിലാക്കിക്കൊണ്ട്‌ ഒരുകുടക്കീയില്‍ അണിനിരക്കൂ.!. പൂര്‍ണ്ണസ്വാതന്ത്രം, നമുക്ക് നമ്മളാല്‍ കണ്ടെത്താം നാടിന് ലഭ്യമാക്കാം .!
. ജയ് ഹിന്ദ്‌.!
ഏവര്‍ക്കു സ്വാതന്ത്രദിന ആശംസകള്‍…….!

. ഡാര്‍വിന്‍.പിറവം.

By ivayana