ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

നിലാവ് പൂത്തപോലെ
നീയെൻ മനസ്സിൽ വിടർന്നനേരം
കിനാക്കൾ കണ്ടു
ഞാൻ മയങ്ങീ നിൻ പുഞ്ചിരിയിൽ ..
നിർമ്മാല്യം തൊഴുതു മടങ്ങുമ്പോൾ
നിൻ മുഖം കണ്ടു ഞാൻ നിർവൃതിയിലാണ്ടു പോയി…
മോഹിച്ചു പോയി നിന്നെ ആദ്യ ദർശനത്തിൽ..
മരാളമായ് നീ പറന്നു പോകവേ
നിൻ ശ്രോണിയിൽ വള്ളികൾ ചുറ്റി വരിഞ്ഞനേരം
ഓടിയണഞ്ഞെത്തി നിന്നെ വാരിപ്പുണരാൻ വെമ്പലോടെ ഞാൻ …
വാരണത്തിൻ പുറത്തേറിവരട്ടേ
നിന്നെ പരിരംഭണം ചെയ്യാൻ.
ഒരു ദലയുടെ മുകളിൽ കിടത്തി
ഹിമംകൊണ്ട് പൂജിക്കാം ഞാൻ
നിനവിൽ നിന്നും ഉണർന്നു ഞാൻ കല്ലോലത്തിൽ
നോക്കി നിന്നൂ ഒരു സാരഥിയെ പോലെ.
ആളിമാർക്ക് ഇടയിലുടെ
മന്ദാക്ഷം തൂകിയവൾ വന്നെത്തുമൊരുനാൾ…
എന്റെ പേക്കിനാവുകൾക്കറുതി
വരുത്താനായി…

സുരേഷ് പാങ്ങോട്

By ivayana