എഴുത്തിന്റെ തുടക്കകാലത്തിലെപ്പോഴോ കുറിച്ചുവച്ച വരികൾ.
അതേരൂപത്തിൽ പോസ്റ്റ്‌ ചെയ്യുന്നു.
അക്ഷരമുണ്ണാനെത്തുന്ന കുഞ്ഞുങ്ങൾക്ക് ജീവിതത്തിൽ പാലിക്കേണ്ട ശീലങ്ങളെക്കുറിച്ച് അക്ഷരങ്ങളിലൂടെ ലളിതമായി പറഞ്ഞുകൊടുക്കുംവിധമാണ് ഈ വരികൾ ഒരുക്കിയിട്ടുള്ളത്.

കുഞ്ഞിക്കവിത.
—-

അ യിലിരിപ്പൂ കുഞ്ഞേ അറിവ്
ആ യെന്നാകിൽ ആനന്ദം
ഇ യിൽ കാണാം കുഞ്ഞേ ഇഷ്ടം
ഈ പറയുന്നു ഈർഷ്യ വിഷം

ഉ എന്നാലതിലുള്ളൊരുകാര്യം
ഉണ്മ വിളമ്പണമെന്നല്ലോ
ഊ പറയുന്നു മാനുഷചിത്തം
ഊഷരമായി പോകരുത്.

ഋ വിലിരിപ്പത് പറയാം കുഞ്ഞേ
ഋതുപോൽ അനുഭവമെന്നല്ലോ
എ യെന്നക്ഷമുരചെയ്യുന്നു
എന്റേതെന്നതഹങ്കാരം.

ഏ യിലിരിപ്പൂ നല്ലൊരു പാഠം
ഏഷണി പാടില്ലാരോടും.
ഒ യിലൊളിഞ്ഞുകിടപ്പൂ കുഞ്ഞേ
ഒരുമയിരുന്നാലതിശ്രേഷ്ഠം

ഓ എന്നക്ഷരമൊട്ടിലുമുണ്ട്
ഓർക്കുക ജീവിതമൊന്നെന്ന്
ഔ എന്നാൽ നാം നൽകേണം
ഔചിത്യത്തിന് മുൻ‌തൂക്കം.

അം പറയുന്നു നിൻ ചിത്തം
അംബരമായി പരന്നിടണം.
അഹന്ത പാടില്ലൻപുനിറഞ്ഞാൽ അവനവനീശ്വരനെന്നറിയൂ.

By ivayana