അല്ലയോ രാത്രി
എങ്ങിനെ നിന്നെ ഞാൻ നിന്നെ
എന്നിലേക്ക്‌ സാംശീകരിക്കും
എന്റെ കാരവലയത്തിലൊതുക്കും
എങ്ങിനെ പുകഴ്‌ത്തിവശത്താക്കും

ഞാനെങ്ങനെ നിന്നോട് യാത്രാ മൊഴി ചൊല്ലും
എന്റെ പകൽ കിനാക്കളിലേക്കു
ഉണർന്നിരിക്കുമെങ്ങിനെ കണ്ണാഴങ്ങിൽ
നീയില്ലാതെ ഞാൻ എങ്ങിനെ അലയുമി
അന്തകാരങ്ങളിൽ മൗനിയായ് ..!!

വരിക വരിക
ഞാൻ പൊടിയും ചാരമായ് മാറുംമുൻപ്
വന്നുനീ വന്നെന്നെ രക്ഷിക്കുക
നിശബ്ദതതയുടെ അഗാധത ഗർത്തങ്ങളിൽ നിന്നും
നിന്റെ ചുംബന നനവുകളാലെന്നെ നനക്കുക

അല്ലാത്ത പക്ഷം
ഞാനൊരു ഇലയായ്
പൊഴിഞ്ഞു വീഴട്ടെ
ചവുട്ടി അരക്കപ്പെടട്ടെ
അസൂയയുടെ വംശവെറിയാൽ

അന്യഥാ
കുഴിച്ചുമൂടുക എന്നെ ആരുമറിയാ
ചരിത്രത്തിന്റെ താളുകളിൽ

ജീആർ കവിയൂർ

By ivayana