എല്ലാ ആത്മാക്കളും ശാന്തമായിരിക്കുക. ഗാനമേള ഉടനെ ആരംഭിക്കുന്നതാണ്.
അനൗൺസ്മെന്റ് കേട്ടതും വിവിധ ശവപറമ്പുകളിൽ നിന്നുമെത്തിയ ആത്മാക്കൾ കണ്ണിൽ കണ്ട എല്ലാ മൺകൂനകളിലും നിരന്നിരുന്നു.

  വീണ്ടും അനൗൺസ്മെന്റ് മുഴങ്ങി.

പ്രീയമുള്ള ആത്മാക്കളെ. നമ്മുടെയൊക്കെ പ്രീയങ്കരിയും പ്രേതങ്ങളുടെ വാനമ്പാടിയായ് കള്ളിയങ്കാട്ടു നീലിയുടെ ഗാനമേളയ്ക്കു ശേഷം
ആലപ്പുഴ ചുടലപറമ്പിൽ നിന്നുമെത്തിയ ചുടലമാടനും സംഘവും അവതരിപ്പിക്കുന്ന ചുടലനൃത്തവുമുണ്ടായിരിക്കുന്നതാണ്.
അതുകൊണ്ട് കലയെ സ്നേഹിച്ചു ഇവിടെയെത്തിയ എല്ലാ ആത്മാക്കളും
ശാന്തരായ് ഇരിക്കേണ്ടതാണ്.
കർട്ടൻ ഉയർന്നു.

പ്രീയമുള്ളവരെ… നമ്മുടെയൊക്കെ പ്രീയങ്കരിയും.. പാട്ടുകൾപാടി അനേകരെ വശത്താക്കി രക്തം കുടിച്ച പാരമ്പര്യമുള്ള നീലിയുടെ ഗാനമേള ആരംഭിക്കുന്നു.
മൈക്ക് കൈയിൽ പിടിച്ചു നീലി ഒന്ന് പൊട്ടി ചിരിച്ചു.
പിന്നെ തുടങ്ങി…
നിഴലായ്… ഞാൻ ഒഴുകി വരും.
എന്റെ പൊന്നോ ഇവൾക്ക് ഇത് മാത്രമേ അറിയാവുള്ളോ..
ഓടിയൻസിന്റ ഇടയിൽ നിന്നും ചിലർ ചോദിച്ചു.
എത്രയോ നാളായി ഇവൾ ഇങ്ങനെ ഒഴുകുന്നു എന്നിട്ട് എന്തെങ്കിലും ഗുണമുണ്ടായോ ?
കാലം മാറിയില്ലേ… ഒഴുകിയാലൊന്നും ഒരു ഗുണവും ഒരെക്ഷിക്കുമുണ്ടാകില്ല.
ചില യക്ഷികൾ കളിയാക്കി ചിരിച്ചു.
അത് മനസിലാക്കിയ നീലി മൈക്കിൽ കൂടി പറഞ്ഞു..
പ്രീയപ്പെട്ട പിശാചുക്കളെ,
യക്ഷികളെ,നിങ്ങൾ വിചാരിക്കുന്നുണ്ടാവും
നീലി എന്നും എന്ത്കൊണ്ടാണ് നിഴലായ് ഒഴുകി വരുമെന്ന് മാത്രം പാടുന്നത്.

ഞാൻ ഒന്ന് ചോദിച്ചോട്ടെ,

കലാനിലയമെന്ന് നാടകക്കാർ ഏതെങ്കിലും പുതിയ നാടകം ചെയ്യാറുണ്ടോ…
എന്നും കടമറ്റത്ത് കത്തനാരും, രക്തരക്ഷസ്സുമല്ലേ ചെയ്യുന്നത്. അവർക്ക് ഓടിയൻസ് കുറയുന്നുണ്ടോ?
കെ പി എസി എന്നും മുടിയനായ പുത്രനും അശ്വമേധവുമൊക്കെ അല്ലെ ചെയ്യുന്നത്…അവർക്ക് ഓടിയൻസ് കുറയുന്നുണ്ടോ
അങ്ങനെയെങ്കിൽ എനിക്കുമെന്ത് കൊണ്ട് എന്നും നിഴലായ് ഒഴുകികൂടാ.
അതുകേട്ട് നീലിയുടെ ആരാധകർ കൈഅടിച്ചു.
ഇവളിപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിന്റ കാലത്ത് ആണെന്ന് തോന്നുന്നല്ലോ
ഒരു അടിപൊളിപാട്ടു കേൾക്കാൻ കൊതിയാകുന്നു. ചിലർ വിളിച്ചു പറഞ്ഞു.

അനൗൺസ്ർ വിളിച്ചു പറഞ്ഞു..
നമ്മൾ ആത്മാക്കൾക്ക് വേണ്ടി.
ശ്രീ ചാത്തൻ ഇപ്പോൾ.
ആത്മാവിൻ പുസ്തകത്താളിൽ എന്ന ഗാനം പാടുന്നതാണ്.
മെലഡീ ഇഷ്ടപ്പെടുന്ന പ്രേതങ്ങൾ അതു കേട്ട് കൈയടിച്ചു.
എന്നാൽ ബൈക്ക് ആക്‌സിഡന്റ്ൽ മരിച്ച ന്യുജെൻ ആത്മാക്കൾക്ക് ഒന്ന് തുള്ളാൻ പറ്റിയ പാട്ടില്ലാഞ്ഞിട്ട് ദേഷ്യം വന്നു…..

          രാഷ്ട്രീയ കൊലപാതകത്തിൽ മരിച്ചവരുടെ ആത്മാക്കൾ വിപ്ലവഗാനങ്ങൾ പാടാൻ വിളിച്ചു പറഞ്ഞു.

പ്രേമനൈരാശ്യംകൊണ്ട് തൂങ്ങി മരിച്ചവർ വിരഹഗാനങ്ങൾ പാടാൻ വിളിച്ചു പറഞ്ഞു.
ശവപറമ്പിൽ ആകെ ഒച്ചയും ബഹളവും.
ന്യുജൻ പ്രേതങ്ങൾ
പാലാപ്പള്ളി പാടി.
പെട്ടന്ന്… സംഘാടകർ ഓടി വന്നു. നമ്മൾ പ്രേതങ്ങൾക് പള്ളി വിരോധമാണ് അതുകൊണ്ട് പള്ളി വരാത്ത പാട്ടുകൾ പാടു
ന്യുജെൻ പ്രേതങ്ങൾക്ക് ദേഷ്യം വന്നു.
അവർ ശവപറമ്പിലെ കല്ലുകൾ പെറുക്കി
വേദിയിലേക് എറിഞ്ഞു.

കൂട്ടത്തല്ലായി... യക്ഷികളും പ്രേതങ്ങളും തമ്മിൽ കടുത്ത അടി.. കള്ളിയങ്കാട്ടു നീലി വേദിയിൽ നിന്നറങ്ങി ഓടി..മാറി.
      സംഘാടകരിൽ ചിലർക്ക് പരിക്കേറ്റ്.

താത്ക്കാലീകമായി ഇവിടുത്തെ പരിപാടികൾ നിർത്തലാക്കിയിരിക്കുന്നു
എല്ലാ പ്രേതങ്ങളും യക്ഷികളും അവരവരുടെ ശവപറമ്പുകളിലേയ്ക്ക് പിരിഞ്ഞു പോകേണ്ടതാണ്.. അധികാരികൾ മൈക്കിൽ കൂടി അറിയിച്ചു.
ഗാനമേളകേൾക്കാൻ വന്നവർ നിരാശരായി…
അപ്പോഴും നീലിപ്പാടികൊണ്ടിരുന്നു
നിഴലായ് ഞാൻ ഒഴുകി വരും….

By ivayana