എന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പൂവുകളെല്ലാം
നിന്നോടുള്ള പ്രണയമായിരുന്നു..
എന്റെ ചിന്തകളത്രയും നിന്നെ കുറിച്ചുള്ള
കിനാക്കളായിരുന്നു
എന്റെ കണ്ണുകളിൽ തിളങ്ങിയതത്രയും
നീയെന്ന നക്ഷത്രമായിരുന്നു
എന്റെ ഹൃദയ താളം നീയായിരുന്നു
എന്റെ ശ്വാസം പോലും നീ മാത്രമായിരുന്നു
എന്റെ പുലരിയും പൊൻസന്ധ്യയും
രാത്രികളുമെല്ലാം നിനക്കുവേണ്ടിയായിരുന്നു..
എന്റെ മുഖം ചുവന്നു തുടുത്തതും നിശ്വാസങ്ങൾ
ദ്രുത ഗതിയിലായതും നിന്റെ ഓർമ്മളിലായിരുന്നു
എന്റെ യാത്രകളത്രയും നിന്നെ തേടിയായിരുന്നു
നിന്നെ തേടിയലയുകയായിരുന്നു
നീയിരിക്കുന്നിടം ഇനിയുമെൻ കാഴ്ച്ചയിൽ
അകന്നു പോവുകയാണോ.. വിദൂരതയിലേക്ക്..
എനിക്കെത്തിച്ചേരാൻ കഴിയാതെ……….

By ivayana