രചന : ഷിനി ജോർജ് ✍
നിനക്കിന്നു ശബ്ദമില്ല,
നിനക്കിന്നു സ്വാതന്ത്ര്യമില്ല .
നിനക്കില്ലായിന്നൊന്നും സ്വന്തമായി
നിൻ പേര് നാരിയെന്നോ ?
നീയില്ലാതെ ഭൂമിയിൽ ജീവനില്ല
നീയില്ലാതൊരു നാഴികപോലും
പിന്നിടുവാനാകില്ല പ്രപഞ്ചത്തിന് .
നിൻ ജീവിതത്തിന്റെയേട്ടിൽ
വിരിയും മയിൽപീലി തുണ്ടുകൾ
മറഞ്ഞിരിക്കുവാനാകില്ലൊരിക്കലും
വിരിഞ്ഞിറങ്ങുന്നു മനോഹരിയായ്.
നിൻ മൗനത്തിൽ ചികയുമ്പോൾ
ഒരായിരം വിപ്ലവങ്ങൾ മുഴങ്ങുന്നു
കൂരിരുട്ടിന്റെ താഴ്‌വരയിൽ
ചിലമ്പൊലി നാദമെന്നപോൽ .
നിൻ മനം കാക്ഷിക്കുന്നവർ
ജയിക്കാതെ നീ മൗനിയാവുക
നിന്നന്തരംഗം പിടയുമ്പോഴും
ഓർക്കുക നീ നാരിയെന്ന് .