തളരുകയാണെൻ പ്രണയം
രാവും പകലും കുളിരുകയാണെൻ
പ്രണയം തളരുകയാണെൻ
മോഹം നിമിഷം തോറും
തേടുകയാണെൻ പ്രണയം …
കാലമുടച്ചൊരു മൺവീണ
ആരോ മീട്ടുകയാണെൻ ചേതനയിൽ
താളം തെറ്റിയ വരികൾ
ചേർത്തെഴുതനാവാതെ
ഉഴറുകയാണെൻ പ്രജ്ഞ….
മാനസകാനന മദ്ധ്യേആരോ മന്ത്രം
ഉരുവിടുംമാന്ത്രിക അലകൾ
കേൾക്കുകയാണെൻ കാതിണകൾ
വെള്ളിക്കൊലുസിൻ കിളികൊഞ്ചൽ
പോൽ ഏതോ പാദചലനങ്ങൾ ….
ഹൃദയം കെട്ടിയ കളിവീട്ടിൽ
കളിചിരി പോലെ കേൾപ്പൂ ഞാൻ
പാടുമ്പോലെ പുഴയുടെ ഓളം
കൂടുകയായി ഇതുപോലെ
സായംസന്ധ്യയിൽ ഈ തീരത്ത്….
നിന്നോടൊപ്പം പാറിയതിതു വരേ
ആരെല്ലാമോ കൊട്ടിയടപ്പു
പ്രണയകവാടങ്ങൾ
എങ്കിലുമെന്തോ ഞാനവിടെ
തിരക്കുകൂട്ടി നിൽപ്പു
പ്രണയം എന്തെന്നറിയാൻ….

By ivayana