രചന : ഞാനും എന്റെ യക്ഷിയും✍
വളരെ യാദൃശ്ചികമായിട്ടായിരുന്നു അവർ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയത്…
കണ്ടുമുട്ടിയ നാൾമുതൽ തന്നെ അവർക്ക് അറിയാമായിരുന്നു അവർക്കിടയിൽ എന്തോ ഒരു ഇഷ്ടം ഉണ്ടെന്ന് ..
പക്ഷെ രണ്ടു പേരും പരസ്പരം അത് തുറന്നു പറഞ്ഞില്ല..
അവൻറെ പോസ്റ്റുകളിൽ
അവളും.
അവളുടെ പോസ്റ്റുകളിൽ അവനും സജീവമായിരുന്നു.
മറ്റൊരാൾക്കും സംശയം തോന്നാത്ത രീതിയിൽ.
ആ സൗഹൃദം അങ്ങനെയങ്ങ് വളർന്നു.
കൂട്ടത്തിൽ അവരുടെ പ്രണയവും.
ഒരുപക്ഷെ രണ്ടുപേരുടെയും ചിന്തകൾ ഒന്നായത് കൊണ്ടാകാം അവർക്കിടയിൽ സംശയങ്ങളും അവിശ്വാസങ്ങളും
ഉണ്ടായിരുന്നില്ല.
ദിനംപ്രതി സംഭാഷണങ്ങളും ആശയവിനിമയങ്ങളും കൂടുന്തോറും അവരുടെ പ്രണയം അത്രയേറെ ശക്തമായി കൊണ്ടിരുന്നു.
ഒരുപക്ഷേ മറ്റൊരാൾക്കും പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയാത്ത അത്രയും.
പരസ്പരം അവർ അവരുടെ രഹസ്യങ്ങളെല്ലാം കൈമാറിയിരുന്നു.
ഒരു ദിവസം അവൾക്ക് വരുന്ന മെസ്സേജുകളും
മോശമായ കമൻറുകളും
അങ്ങനെ എല്ലാം.
അവളുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാര്യങ്ങളും അവൾ അവനോടും അവൻ അവളോടും തുറന്നു പറഞ്ഞിരുന്നു.
അവർക്കിടയിലെ കുറവുകൾ പരസ്പരം പറഞ്ഞു
അതിന് പരിഹാരവും അവർ തന്നെ കണ്ടെത്തിയിരുന്നു.
ഒരു പോസ്റ്റ് ഇടുകയാണെങ്കിൽ
ആ പോസ്റ്റുകൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൈമാറി വായിച്ചുവിലയിരുത്തിയായിരുന്നു അവർ പിന്നീടുള്ള ഉള്ള പോസ്റ്റുകൾ പോലും ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നത് .
കഴിവിൻ്റെ പരമാവധി അവരുടെ റിലേഷൻ അവരുടെ മാത്രം സ്വകാര്യതായി തന്നെയാണ് അവർ കൊണ്ട് നടന്നത്..
ഇതിനിടയിൽ എങ്ങനെയൊക്കെയോ അവർക്കിടയിലെ കൂട്ടുകാർ അവരുടെ റിലേഷൻ തിരിച്ചറിഞ്ഞു..
തോളിൽ കയ്യിട്ടു നടന്നവർ തന്നെ
ആ ബന്ധത്തിൻറെ തകർച്ച കാണാൻ ആഗ്രഹിച്ചു.
അവർ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി
അവരെ തമ്മിൽ അകറ്റുവാൻ വേണ്ടി
രണ്ടുപേരെയും പറ്റിയുള്ള കുറ്റങ്ങൾ പറഞ്ഞു കൊടുത്തു അങ്ങോട്ടുമിങ്ങോട്ടും..
പക്ഷേ ആ പാര വെപ്പുകൾ ഒന്നും അവർക്കിടയിൽ ഒരു വിള്ളൽ പോലും
വീഴ്ത്തുവാൻ കഴിഞ്ഞിരുന്നില്ല.
കാരണം അവർ കരുതുന്നതിലും എത്രയോ ശക്തമായിരുന്നു അവർക്ക് പരസ്പരമുള്ള വിശ്വാസവും അവരുടെ അന്തർധാരയുടെ ശക്തവും.
മിത്രങ്ങളായി ഉള്ള ശത്രുക്കളെ തിരിച്ചറിഞ്ഞപ്പോൾ
പലരെയും ബ്ലോക്ക് ചെയ്തു ഇരുവർക്കും ഒഴിവാക്കേണ്ടിവന്നു
അത് അവർക്കിടയിലെ ബന്ധത്തിനു ശക്തി കൂടിക്കൊണ്ടിരുന്നു.
പ്രതിസന്ധികളെ ഒക്കെ അതിജീവിച്ചു
വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ അവർ കണ്ടുമുട്ടാൻ തീരുമാനിച്ചു.
ജീവിതത്തിൽ ആദ്യമായി അവനും അവളും നേരിൽ കണ്ടു മുട്ടാൻ പോകുന്നു.
രണ്ടുപേർക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു.
അവർ അതിനെ പറ്റി സംസാരിച്ചു.
അവൾ പറഞ്ഞു.
ഒരുപക്ഷേ നിങ്ങൾ എന്നെ ഫോണിൽ കാണുന്നതുപോലെ ഒന്നും ആയിരിക്കില്ല.
എനിക്കും അതുതന്നെയാണ് പറയാനുള്ളത്
ഫോണിൽ കാണുന്നതുപോലെ ഒന്നും ആയിരിക്കില്ല ഞാനും.
ഒരു പക്ഷേ എന്നെ കാണുമ്പോൾ അനിഷ്ടം നിറഞ്ഞ നിൻറെ ഒരു നോട്ടം പോലും
എന്നെ വേദനിപ്പിച്ചാൽ ആ നിമിഷം ഞാൻ അവിടെ നിന്ന്
പോകും.
പിന്നെ നമ്മൾ ഒരിക്കൽ പോലും തമ്മിൽ കാണില്ല.
എന്നെ കാണുമ്പോഴും അങ്ങനെയാണെങ്കിൽ എനിക്കും ഇതു തന്നെയാണ്
പറയാനുള്ളത്.
രണ്ടുപേരും പരസ്പരം അങ്ങനെ
ഒരുപാട് കാണുവാൻ പോകുന്ന സ്വപ്നങ്ങൾ
കൈമാറി.
ഒരു പക്ഷേ എനിക്ക് തോന്നുന്നത് ജീവിതത്തിൽ ആരും ഇതുപോലെ പരസ്പരം അറിഞ്ഞു സ്നേഹിച്ചിട്ട് ഉണ്ടാവില്ല.
അവർക്കിടയിലെ ഫോൺകോളുകളുടെ ദൈർഘ്യം
അവരുടെ ഉറക്കങ്ങൾക്ക്
പോലും ഭംഗം വരുത്തിരുന്നത് അവർ പോലും
അറിഞ്ഞിരുന്നില്ല .
കാരണം അവർക്ക് സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും വിഷയങ്ങൾ.
ഒരിക്കൽ പോലും അവരുടെ സംഭാഷണങ്ങൾ ക്കിടയിൽ
നീ പറ ….
പിന്നെ എന്താ…..
വേറെ എന്താ വിശേഷം…
എന്നുള്ള വാക്കു പോലും ഉണ്ടായിട്ടില്ല…
കാരണം അവർക്ക് സംസാരിക്കാൻ പ്രണയം മാത്രമല്ലായിരുന്നു വിഷയം .
അവർക്കിടയിലെ നല്ലതും ചീത്തയുമായ കൂട്ടുകാർ
ഒരു ദിവസവും വായിക്കുന്ന പോസ്റ്റുകൾ അതിലെ കമൻറുകൾ
വീട്ടിൽ നടക്കുന്ന സംഭവങ്ങൾ
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു അവർക്ക് സംസാരിക്കാൻ..
അത്രയേറെ അവർ അടുത്തറിഞ്ഞതിനു ശേഷമാണ് തമ്മിൽ കാണാം എന്ന ഒരു തീരുമാനത്തിൽ എത്തിയത്.
അവർ പരിചയപ്പെട്ടതിനു ശേഷം ഒരു ദിവസം പോലും അവർ തമ്മിൽ കാണാതെ ഇരുന്നിട്ടില്ല
മീൻസ് (വീഡിയോ കോൾ)
എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും
ഒരു ദിവസം പോലും അവർ വിളിക്കാതെയും ഇരുന്നിട്ടില്ല..
അവർക്കിടയിലെ പിണക്കങ്ങൾ മിനിട്ടുകളുടെ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
ഏറ്റവും കൂടിപ്പോയാൽ ഒരു മണിക്കൂർ..
എല്ലാവർക്കും ഇടയിൽ സംഭവിക്കുന്നതുപ്പോലെ വഴക്ക് കൂടുമ്പോൾ ബ്ലോക്ക് ചെയ്യും അൺഫ്രണ്ട് ചെയ്യും
പക്ഷേ എല്ലാം
മിനിട്ടുകളുടെ ദൈർഘ്യം മാത്രമായിരുന്നു അവരുടെ പിണക്കങ്ങളും
ഓരോ പ്രാവശ്യം പിണങ്ങുപ്പോഴും
അഞ്ചുമിനിറ്റിനുള്ളിൽ ആരെങ്കിലും ഒരാൾ
വിളിക്കും എന്ന് അവർക്ക് ഉറപ്പാണ്..
പലപ്പോഴും രണ്ടു പേരും ഒരേ സമയം ആവും
വിളിക്കുന്നത്.
അപ്പോൾ രണ്ടുപേരുടെ കോൾ ബിസി.
അപ്പോൾ ഓടിപ്പോയി മെസ്സേജ് അയക്കും ഒന്നുകിൽ നീ വിളിക്ക് അല്ലെങ്കിൽ ഞാൻ വിളിക്കാം.
അതോടുകൂടി അത്രയും നേരം ഉണ്ടായിരുന്ന പിണക്കങ്ങൾ അവർക്കിടയിൽ നിന്നും
മഴവെള്ള പോലെ ഒലിച്ചു
പോകും..
ഒരു ദിവസം വഴക്ക് കൂടാൻ കാരണങ്ങൾ ഒന്നും കിട്ടിയില്ലെങ്കിൽ.
കാരണങ്ങൾ ഉണ്ടാക്കി വഴക്കു കൂടാനും അവൾ മിടുക്കിയായിരുന്നു.
അവൻറെ പോസ്റ്റിൽ പോയി ഏതെങ്കിലും പെൺകുട്ടികൾ പറഞ്ഞ കമൻറുകൾ സ്ക്രീൻഷോട്ട് എടുത്തു കൊണ്ടുവന്നു.
അതു കാണിച്ചു അതിൽ പിടിച്ചു വഴക്ക് കൂടും.
പക്ഷേ അപ്പോഴും അവളുടെ മനസ്സു നിറച്ചു സ്നേഹം ആയിരിക്കും അവനോട്..
ഒരു വയ്യായ്ക വന്നാൽ
എന്താടാ നിനക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ എനിക്ക് അങ്ങനെ ഫീൽ ചെയ്യുന്നുണ്ട്.
അതുപോലെതന്നെ അവളുടെ ഒരു ചെറിയ മാറ്റം പോലും അവനും തിരിച്ചറിയാൻ കഴിയുമായിരുന്നു.
അത്രയേറെ അവർ ആഴത്തിൽ പരസ്പരം അറിഞ്ഞിരുന്നു.
ജീവിതത്തിൽ എല്ലാവരും ഉണ്ടായിരുന്നെങ്കിലും
ശരിക്കും അവർ രണ്ടുപേരും അനാഥനായിരുന്നു.
ഒരുപക്ഷേ നിയോഗങ്ങൾ ആവാം അവരെ തമ്മിൽ അടുപ്പിച്ചത്
അത് അവരും
വിശ്വസിക്കുന്നുണ്ട് .
ഒരു പക്ഷേ നമ്മൾ മുജ്ജന്മത്തിൽ സ്നേഹിച്ചു കൊതി തീരാതെ മരിച്ചുപോയവർ ആയേക്കാം.
അതുകൊണ്ടാവും ഈ ജന്മത്തിലും നമ്മളൊന്നു ചേരണം എന്ന് ദൈവം തീരുമാനിച്ചിട്ടുള്ളത് എന്ന് പലപ്പോഴും അവർ പരസ്പരം പറഞ്ഞിട്ടുണ്ട്..
അങ്ങനെ അവർ ആശിച്ചിരുന്ന ആ ഒരു ദിവസം വന്നെത്തി
എടോ ഞാൻ ഇവിടുന്ന് കയറുകയാണ്…
ആ നീ എന്നെ വിളിക്കണം ഇടയ്ക്കിടയ്ക്ക്
ആടോ ഞാൻ വിളിക്കാം പക്ഷേ മൊബൈലിൽ ചാർജ്
കുറവാണ്..
നീ ബസ് ഇറങ്ങുമ്പോൾ എന്നെ വിളിക്കണം ഞാൻ അവിടെ വന്നു നിന്നെ പിക്ക് ചെയ്യാ
ട്ടോ..
ഓക്കേ ഡാ
ഞാൻ വിളിക്കാം മൊബൈലിൽ ചാർജ് കുറവാ..
അവൻ ബസ്സിറങ്ങി മൊബൈൽ എടുത്തു അവളെ വിളിക്കാനായി ഒരുങ്ങുമ്പോൾ
പുറകിൽ നിന്ന് ആരോ തോണ്ടി.
തിരിഞ്ഞു നോക്കിയപ്പോൾ മൊബൈൽ മാത്രം കണ്ടിരുന്ന തൻറെ പ്രണയിനി.
ശരിക്കും പറഞ്ഞാൽ അവളെ കണ്ടപ്പോൾ അവനായിരുന്നു ഒന്നും പറയാൻ ചോദിക്കാനും
ഇല്ലാത്തത്.
ഒരു പക്ഷേ ആദ്യമായി
കാണുന്നതിൻ്റെ
ഒരു എക്സൈറ്റ്മെൻ്റ്
ആയിരിക്കാം.
വാ എന്നും പറഞ്ഞ്
അവൻറെ ബേഗും
വാങ്ങി അവൾ
അവൻറെ കയ്യും പിടിച്ച്
നടന്നു..
നഴ്സറി സ്കൂളിൽ കുട്ടികളെ അമ്മമാർ കൊണ്ടാക്കാൻ പോകുന്നത് പോലെ അവൻ അവളുടെ പുറകെ…
ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു
….
ആദ്യം അവൾ ഓട്ടോറിക്ഷയിൽ കയറി.
പുറകെ അവനും.
ജീവിതത്തിൽ ആദ്യമായി സ്നേഹിക്കുന്ന പെണ്ണിനെ ചേർന്നിരുന്നു യാത്ര.
ഈ നടക്കുന്നതൊക്കെ സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് പലപ്പോഴും അവൻ ചിന്തിച്ച് യാത്രയ്ക്കിടയിൽ വളരെ
ചുരുങ്ങിയ വാക്കുകൾ മാത്രമാണ് അവർ സംസാരിച്ചത്.
കഷ്ടി ഒരു 15 മിനിട്ടും
ആയപ്പോഴേക്കും അവൾ ഓട്ടോറിക്ഷാ ഡ്രൈവറോട് പറഞ്ഞു.
ആ കാണുന്ന കടയുടെ ഫ്രണ്ടിൽ നിർത്തിയാൽ മതി.
ഓട്ടോറിക്ഷയ്ക്ക് പൈസ കൊടുക്കാൻ എടുക്കുന്ന മുന്നേ അവൾ തന്നെ പൈസ കൊടുത്തു.
എന്നിട്ട് ബാഗുമെടുത്ത് അവൾ പുറത്തേക്കിറങ്ങി
പുറകെ അയാളും.
വീട്ടിൽ കയറി ചെല്ലുമ്പോൾ
ശരിക്കും അയാൾ അമ്പരന്നു പോയി.
തന്നെ പ്രതീക്ഷിച്ച് ഒരു കുടുംബം അയാളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
കയറി ചെന്ന പാടെ അവൾ എല്ലാവരെയും അയാൾക്ക് പരിചയപ്പെടുത്തി.
പുതിയതായി ഒരു വീട്ടിൽ കയറി ചെല്ലുന്ന ഒരു ഫീൽ
തോന്നിയില്ല.
അയാളുടെ വീട്ടിൽ അയാൾ എങ്ങനെയാണ്
അതുപോലെ അയാൾക്ക് തോന്നിയത്.
അവൾ തന്നെയാണ് പിന്നെ അയാളുടെ കാര്യങ്ങളൊക്കെ നോക്കിയത്.
മറ്റുള്ളവരെ ഫേസ് ചെയ്യാൻ അയാൾക്ക് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു.
അപ്പോഴേക്കും അവൾ വന്നു പറഞ്ഞു കുളിച്ചു ഫ്രഷായി വരൂ കാപ്പി കുടിച്ചിട്ട് വാ ബാക്കി വിശേഷം പറയാം…
കുളിച്ചുകൊണ്ടിരുന്നപ്പോൾ അയാൾക്ക് ഒരു കാര്യം മനസ്സിലായത്
തന്നോട് സംസാരിക്കുന്നതും പറയുന്നതും എല്ലാം അവൾ ഇവിടെ എല്ലാവരോടും ഷെയർ ചെയ്തിരുന്നു.
കാപ്പി കുടിക്കാൻ ഇരുന്നപ്പോഴും
അവൾ അയാളുടെ അരികിൽ തന്നെയാണ് ഇരുന്നത്
മറ്റുള്ളവർ അവരെ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഒരു മൈൻഡും ഇല്ല.
പക്ഷേ അവന് ഒരു ചെറിയ ചമ്മൽ ഉണ്ടായിരുന്നു.
അതൊക്കെ കഴിഞ്ഞ് എല്ലാവരും ഓരോ വിശേഷങ്ങൾ
ചോദിച്ച്.
ഉച്ചയ്ക്ക് ചോറ് കഴിച്ചതിനുശേഷം അവനോട് ചോദിച്ചു നമുക്കൊന്നും പുറത്തേക്ക് പോയാലോ.
ഒന്നും മനസ്സിലാവാതെ
അവൻ പോകാം എന്ന് തലയാട്ടി.
വീട്ടിൽ നിന്നും സമ്മതം വാങ്ങി അവർ പുറത്തേക്കിറങ്ങി.
ഇത്രയും കാലം അവൻ ചിന്തിച്ചതിനു വിപരീതമായാണ് പലതും പ്പോ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ഒരു പക്ഷേ എന്നെ കാണുമ്പോൾ മാറി ഒതുങ്ങി നിൽക്കുന്ന ഒരു പെണ്ണിനെ ആയിരുന്നു സങ്കൽപ്പിച്ചത്.
ശരിക്കും അവളുടെ പെരുമാറ്റവും സംഭാഷണവും ഇടപഴകലും കാണുമ്പോൾ
നമ്മളെ കാണുന്ന മറ്റൊരാൾക്കും മനസ്സിലാവില്ല
അവർ തമ്മിൽ ആദ്യമായാണ് കാണുന്നതെന്ന്
ഒരു ടെക്സ്റ്റൈൽസിൽ കയറി അവൾക്കിഷ്ടപ്പെട്ട കുറെ ഷർട്ടുകൾ സെലക്ട് ചെയ്തു
മൂന്നുനാല് മുണ്ട്
പിന്നെ ബാക്കി വേണ്ട
കാര്യങ്ങൾ ഒക്കെ വാങ്ങി.
നാലു വർഷം കൊണ്ട് അത്രയേറെ അയാളെ അവൾ അറിഞ്ഞിട്ട് ഉണ്ടായിരുന്നു.
അപ്പോഴൊക്കെ അവൻ ശരിക്കും അവളെ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു.
ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി
പോകാൻ റെഡിയാപ്പോൾ അവൾ തന്നെയാണ് പറഞ്ഞത്.
ഇന്ന് പോണ്ട നാളെ രാവിലെ പോകാം എന്തായാലും..
അപ്പോ ആ വീട്ടിലുള്ളവരും അതുതന്നെയാണ് പറഞ്ഞത്.
ഇന്ന് വന്ന യാത്രാക്ഷീണം ഒക്കെ മാറിയിട്ട് നാളെ വൈകുന്നേരം പോയാൽ മതി.
ഇതൊരു അന്യ വീടായി കാണണ്ട നിൻറെ വീട് പോലെ നീ കണ്ടാൽ മതി.
വൈകുന്നേരം ടെലിവിഷൻ കണ്ടു കൊണ്ടിരിക്കുമ്പോൾ
ടേബിളിൻ്റെ പുറത്ത് അവളുടെ മൊബൈൽ ഉണ്ടായിരുന്നു.
അവൻ ആ മൊബൈൽ എടുത്തു വെറുതെ ഒന്ന് നോക്കി.
മൊബൈൽ ലോക്ക് അല്ല.
ഫേസ്ബുക്കും വാട്ട്സ് ആപ്പും മെസഞ്ചറും എല്ലാം വെറുതെ ഇരുന്നു നോക്കി
പിന്നെ ഗാലറിയും..
മൊബൈൽ ടേബിളിന് പുറത്തേക്ക് വെക്കുമ്പോൾ എല്ലാവരും കേൾക്കെ ഉച്ചത്തിൽ അവൾ അവിടെ നിന്ന് വിളിച്ചു ചോദിച്ചു..
എൻറെ മൊബൈൽ പരിശോധിച്ച് നോക്കിയിട്ട് വല്ലതും കിട്ടിയോ.
ഏതെങ്കിലും കാമുകന്മാർ ആയിട്ട് ഞാൻ ചാറ്റിങ് ഉണ്ടോ എന്ന്
നോക്കിയതാണോ.
സത്യം പറഞ്ഞാൽ ആ ചോദ്യം കേട്ടപ്പോൾ ചത്തേ പകുതിയായി
അത് കേട്ടിട്ട് അവിടെ ഉണ്ടായിരുന്നവർ അവൻറെ മുഖത്തുനോക്കി ചിരിച്ച്..
ഒരു അളിഞ്ഞ ചിരി അവനും തിരിച്ചു പാസാക്കി.
അപ്പോഴേക്കും അവൾ ഓടി വന്നു അവൻറെ കയ്യിലിരുന്ന മൊബൈൽ തട്ടിപ്പറിച്ച്.
എന്നെ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേ എൻറെ മൊബൈലിൽ എടുത്ത് പരിശോധിച്ചത് അങ്ങനെയാണെങ്കിൽ നിൻറെ മൊബൈലും ഞാൻ ഒന്ന് നോക്കട്ടെ.
ഏയ് ഞാൻ മൊബൈൽ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ വെറുതെ എടുത്തു നോക്കിയതാണ്.
ആണോ സാരമില്ല ഈ മൊബൈൽ ഞാനും
നോക്കട്ടെ.
എന്നും പറഞ്ഞ് അവൾ മൊബൈലെടുത്ത് ലോക്ക് അഴിക്കാൻ ശ്രമിക്കുമ്പോൾ ഫിങ്കർ ലോക്ക്.
ലോക്ക് അഴിച്ചു താ എനിക്ക് മൊബൈൽ കാണണം
മൊബൈൽ വാങ്ങി കയ്യിൽ വെച്ചിട്ട് അവൻ മിണ്ടാതെ
ഇരുന്നു..
അവളുടെ മുഖഭാവം മാറി വരുന്നത് കണ്ടപ്പോൾ
അത്ര പന്തികേട് തോന്നിയില്ല അവന്.
എനിക്ക് നല്ല ക്ഷീണമുണ്ട് ഒന്ന് ഉറങ്ങിയാൽ കൊള്ളാമെന്നുണ്ട്.
അതാ ആ ബെഡ്റൂം എടുത്തോളൂ ഞാൻ തട്ടി കുടഞ്ഞു
വിരിച്ചിട്ടുണ്ട്..
എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് അവൻ റൂമിലേക്ക് കയറി.
മൊബൈൽ എടുത്ത് പതിവുപോലെ അവൾക്ക് ഗുഡ് നൈറ്റ് അയച്ചു.
തിരിച്ചു റിപ്ലൈ ഒന്നും വന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ആരോ
അവൻറെ കൈവിരൽ കൊണ്ട് എന്തിലോ സ്പർശിക്കുന്നത്
പോലെ അവനു തോന്നി.
അവൻ അറിഞ്ഞിട്ടും അറിയാത്ത പോലെ കിടന്നു
ലെവൽ മൊബൈലിൻ്റെ ലോക്ക് എടുത്തതാണ്.
പുറത്തെ ഹാളിൽ മറ്റുള്ളവർ സംസാരിക്കുന്ന
ഒച്ച കേൾക്കുന്നുണ്ട്
അവൾ ബെഡിൻ്റെ
സൈഡിൽ ഇരുന്നു മൊബൈൽ നോക്കുന്നുണ്ട്
കുറെ കഴിഞ്ഞപ്പോൾ മൊബൈൽ എൻറെ
അരികിൽ ചേർത്തുവച്ചു.
നെറ്റിയിൽ
ഒരു ഉമ്മയും തന്നു
ഗുഡ് നൈറ്റ് പറഞ്ഞു പുറത്തിറങ്ങി ഡോർ അടച്ചു..
അവൻ നിദ്രയിലേക്കും…