അമ്മേ….
നിൻ ഉദരത്തിലുണർന്ന
പൈതലാം എനിക്കു നീ…
ഈ മണ്ണിലെന്തിനു പിറവി തന്നൂ…
ഒരിറ്റു നനവിനായ്
ദാഹിച്ചെന്നധരം
നിൻമാറു പരതവേ….
അമ്മേ….
ചെന്നിനായകംപുരട്ടി
നീയെന്നെയകറ്റിയോ?
നാളേക്കു കണിയാകേണ്ട
തൈകൊന്നക്കു
നീർതേവാതുണക്കും പോൽ..
പൊട്ടിച്ചിരിക്കാനനുവദിക്കാതെ
എൻ്റെ കരിവളകളെന്തിനു നീ..
പൊതിഞ്ഞു വച്ചൂ…
എന്നന്നേക്കുമായ്
ഉറക്കുവാനാനെങ്കിൽ
എൻ പാദമളവിലെന്തിനു നീ….
കൊലുസുതീർത്തു വച്ചൂ.

By ivayana