സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും വന്നെത്തി. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടും. ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി പോകുന്നുവോ ദിനാചരണങ്ങൾ .

ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻ
ഓടിയോടി തളർന്നങ്ങിരുന്നു ഞാൻ
കണ്ടതില്ല ഞാനാരിലും ഗാന്ധിയെ
കേട്ടതില്ല ഞാൻ ഗാന്ധി തൻ വാക്കുകൾ
കണ്ടു ഒട്ടേറെ പ്രതിമകൾ
തെരുവതിൽ
ചിത്രമൊട്ടേറെ
കണ്ടു ഞാൻ ചുവരതിൽ
ചരിതമൊട്ടേറെ കേട്ടു ഞാൻ ചെവിയിതിൽ
ആശയാദർശമൊക്കെയും അകലെയാ
നോട്ടം ഗാന്ധി തലയുള്ള നോട്ടിലാ
നേർവഴി താണ്ടാനീ കൂട്ടം പിന്നിലാ
പെരുവഴിക്കാക്കാനായവർ
മുന്നിലാ
ഖദറതിൻ വേഷം പേരിനണിഞ്ഞവർ
കാലുവാരുന്നു കൂട്ടിനെ വീഴ്ത്തുവാൻ
കോടി കാണുമ്പോൾ കൂറു മാറുന്നവർ
കീടമാണവർ നാടിന്റെ ശാപമാ
നേര് ചൊല്ലിടും നേരിന്റെ നാവിനെ
നേർക്ക് ചെന്നിടാ നാളിന്ന് ഏറെയാ
ഗാന്ധി ചൊല്ലി തന്നുള്ളോര ഹിംസയും
സത്യപാതയും സൗഹാർദ്ദമൊക്കെയും
ഗാന്ധി കാണിച്ച നിസ്വാർത്ഥ പാതയും
ഏറ്റു പാടാതെ ഏറ്റുപിടിച്ചിടാൻ
ആളി തിന്നേറെ കുറവാണീ മണ്ണിതിൽ
ഗാന്ധിസത്തെ ഹൃദയത്തിലേറ്റിടാം
സ്വാർത്ഥതയങ്ങ് പാടെ വെടിഞ്ഞിടാം
നേര് ചൊല്ലീട്ട് മുമ്പിൽ നടന്നിടാം
നാടിൻ നായകരായങ്ങ് മാറിടാം.

ടി.എം. നവാസ്

By ivayana