രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍
ഇല്ല…ഇല്ല
ലക്ഷ്യമില്ല…മാർഗ്ഗമില്ല
ദിവാസ്വപ്നം മാത്രമുണ്ട്
കോലമുണ്ട്…കാലവുമുണ്ട്
ലക്ഷ്യബോധം മാത്രമില്ല
ഒച്ചയുണ്ട്…ബഹളമുണ്ട്,
ഒന്നിലും സത്യമില്ല
ഓട്ടമുണ്ട്…വെപ്രാളമുണ്ട്
ഒട്ടും പ്രസക്തിയില്ല
രാഗമുണ്ട്…താളമുണ്ട്
പാടാനറിയുകില്ല
മോഹമുണ്ട്…പ്രാർത്ഥനയുണ്ട്
ത്യാഗം ചെയ്യുകില്ല
ചോദ്യമുണ്ട്…അറിവുമുണ്ട്
ഉത്തരം തിരയുകില്ല
ശ്വാസമുണ്ട്…നിശ്വാസവുമുണ്ട്
മരണം പേടിയില്ല
ഞാനുമുണ്ട്…നീയുമുണ്ട്
നമ്മൾ മാത്രമില്ല
നമ്മളുണ്ട്…നിങ്ങളുമുണ്ട്
സത്യം തിരയുകില്ല
മാർഗ്ഗമുണ്ട്…വേദിയുണ്ട്
സ്വപ്നം മാത്രമില്ല
മാനമുണ്ട്…അഭിമാനമുണ്ട്
ബഹുമാനം മാത്രമില്ല
ഇല്ല….ഇല്ല….ഇല്ല.
