രചന : തോമസ് കാവാലം.✍️
നമിക്കുക നമിക്കുക
നായകനെ നമിക്കുക
നെഹ്റുവിന്റെ ജന്മദി നം
നിനച്ചിടാം നമിച്ചിടാം.
നമുക്കു നന്മയാം ദിനം
വിളക്കായി ഭൂവിൽ വന്നോൻ
വിളിക്കുന്നു മക്കൾ നമ്മെ
കളിച്ചിടാൻ തന്നൊപ്പമായ്.
പുഞ്ചിരി വിരിയും ചുണ്ടും
അഞ്ചിതമാം പൂവതൊന്നും
മഞ്ജിമയുള്ളൊരു കാലം
മനതാരിലെത്തിക്കുന്നു.
ചാച്ചാജിയെ പോലാവേണം
ഉച്ചനീചത്വങ്ങൾ വേണ്ട
സ്വച്ഛമായ ശീലങ്ങളും
വെച്ചുപുലർത്തുകയെന്നും.
നിർമ്മലമാം ചിന്തയാലേ
നന്മവഴി തേടീടേണം
നല്ലവനാം നെഹ്റുവിന്റെ
നടവഴി തുടരേണം.

