രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍
പുതുവർഷമിറയത്തുയാദരവാലെ
പേറുന്നൊരായിരം പൂത്താലങ്ങൾ
പുലരിയിലൊരു പുഴയൊഴുകീടുന്നു
പുഞ്ചിരിപ്പാലൊളിപ്പരന്നുപ്പൊങ്ങി.
പതനമെല്ലാമൊഴിയാനായൂഴിയിൽ
പയോധരമുന്നതമുലഞ്ഞുലഞ്ഞ്
പരിശ്രീയേകുവാനായിയൊരുങ്ങി
പേമാരിയല്ലിറ്റുപ്പുഷ്ക്കരമൂറുന്നു.
പ്രഭാതഭേരിയാലുടുക്കുംക്കൊട്ടി
പ്രണവമുണർത്തുന്നപ്പുണ്യഗേഹം
പ്രാണേയമായ സുരലോകമിങ്ങു
പൂമുഖത്തെത്തുന്നുപ്പൂമാതുമായി.
പാവനമായൊരാ കീർത്തനങ്ങൾ
പൂന്തെന്നൽ പാടുന്നു ഇമ്പമായി
പോരിമയില്ലാഗ്രാമക്കലികകൾ
പെരുമയിലാദ്രം വിടർന്നീടുവാൻ.
പാടത്തൊരായിരംപ്പൂത്തിരികത്തിച്ചു
പൂത്തു തെളിയുന്നുച്ചേലിലായമ്പോ!
പക്കമായൊരാപ്പൂർണ്ണിമയിലായി
പ്രാതമേകുന്നൊരാചാരമഹിമയും.
പ്രണാമമായൊരാ ഹരിതാഭകൾ
പ്രാണനിലേകുന്ന ജീവതാളത്തിൽ
പൂജിച്ചിടുമാരും ആരാമകാന്തിയേ
പാണത്തുടിയിലായെന്നന്തരംഗം.
പാടുന്ന താളത്തിൽ തുള്ളുന്നവർക്ക്
പ്രേരകമേകുന്ന നളിനകാന്തങ്ങൾ
പൂമെയ്യഴകിലേ ആകർഷണത്തിൽ
പാരിലേപ്പരിമളം തൂകിപ്പരന്നെങ്ങും.
പരിജനമെങ്ങെങ്ങുമാമോദത്താൽ
പിറവിയേപ്പുൽകുന്നപുണ്യതിഥിയിൽ
പ്രീതിയോടൊന്നിച്ചൊന്നാസ്വദിക്കാൻ
പാലമരച്ചോട്ടിലെത്തുമോ ; കൂട്ടരേ ?
പ്രമദവനത്തിലെ ഭാജനങ്ങൾ
പ്രാകൃതമായൊരാപ്പാണിയേന്തി
പ്രാണത്തുടിത്താളവൃത്തങ്ങളിൽ
പുരാണാദികഥകളെയുദ്ധരിച്ചു.
പണ്ട് കാലത്തെ പതിവ് താളങ്ങൾ
പയ്യവേ വന്നു ഉദിച്ചോരു വേളയിൽ
പ്രതിധ്വനിയാകുന്ന വൃന്ദഗാനത്തിൽ
പൂവേപ്പൊലിപ്പൂവേ പാടുവാനായി.
പാവനക്കാലത്തേ നീതിന്യായങ്ങൾ
പക്ഷപാതമില്ലാതധികാരമോടെ
പ്രിയവാദിയായ പ്രതിജ്ഞയുമായി
പടപ്പുറപ്പാടിലെ സങ്കീർത്തനമായി.
പാദസ്സരമായ സമത്വധ്വാന്തങ്ങൾ
പരന്നുപരന്നു നിർഭയമോടെങ്ങും
പടഹധ്വനിയായി മാറീടുവാനായി
പുകൾപെറ്റുവന്നിടാനാശയേറുന്നു.
പരുഷവചനങ്ങളൊഴിഞ്ഞൊഴിഞ്ഞ്
പരിശുദ്ധരായോരുപാദ്ധ്യായരായി
പറഞ്ഞും പഠിപ്പിച്ചും പതിരകറ്റേ
പണ്ഡിതഭൂമി തൻ കേളികൊട്ടുന്നു.
പാവനമാകിയ പതാകയുമേന്തി
പിന്നണിയെങ്ങെങ്ങുമിരട്ടിയാകെ
പൂജിക്കപ്പെട്ടൊരാ ധവളധ്വനികൾ
പേരാലിൻച്ചോട്ടിലേപ്രതിശ്രുതിയായി.
പുത്തനുണർവ്വിൻ്റെ പൊൻപ്രഭാതം
പുണ്യാഹമോടിങ്ങു പടിക്കലെത്തി
പാട്ടും കുരവയും കെട്ടിമേളങ്ങളാൽ
പരശ്ശതമൊത്തെങ്ങുമെതിരേറ്റീടാൻ.
പരദേശിവൃത്തങ്ങളില്ലാതെയാകെ
പഴയത് പുനരൊന്നെടുക്കാനായി
പുഞ്ജങ്ങളൊന്നിച്ചുപ്പാരമ്യതയിൽ
പാടിപ്പുകഴ്ത്തുന്നന്ത്യം പൂർവ്വികരേ.
