മതവർഗീയപ്പാർട്ടിയിൽ നിൽക്കാൻ
വയ്യേ…. വയ്യത് ഓർക്കാൻ വയ്യ….
ജാതിപ്പർട്ടിയിലൊട്ടും വയ്യ…
വയ്യേ വയ്യത് ഓർക്കാൻ വയ്യ….
ജനാധിപത്യം പേശിപ്പേശി
പണാധിപത്യം കൊണ്ടുനടക്കും
പാർട്ടിയിൽ നിൽക്കാൻ വയ്യേ വയ്യ
വയ്യേ വയ്യത് ഓർക്കാൻ വയ്യ
സോഷ്യലിസത്തിനു ശേഷം നാട്ടിൽ
കമ്മ്യൂണിസം എന്നുപറഞ്ഞു
പറഞ്ഞു നടന്നൊരു പാർട്ടിക്കാരുടെ
ആശയമാറ്റംകണ്ടുസഹിച്ചിനി
പാർട്ടിയിൽ നിൽക്കാൻ വയ്യേ വയ്യ
വയ്യേ വയ്യത് ഓർക്കാൻ വയ്യ…..
എങ്കിലുമയ്യോ വയ്യേ വയ്യീ
ചെങ്കൊടി കളയാൻ വയ്യേ വയ്യ
ചെങ്കൊടി മാറ്റാൻ വയ്യേ വയ്യ
ചെങ്കൊടിഎന്നിലലിഞ്ഞേപോയി……

By ivayana